Thursday, March 11, 2010

കുഞ്ഞമ്മാവന്‍



ബ്ളോഗേ ശരണം പാടി നടക്കും
ബ്ളോഗില്ലാത്തോരമ്മാവന്‍
ബ്ളോഗെന്താണെന്നറിയാതങ്ങു
അന്തം വിട്ടോരമ്മായി.
ബ്ളോഗിന്‍ വാതിലിലെങ്ങനെ മുട്ടും
എന്നറിയാത്തൊരമ്മായി
ഗൂഗിളുമായൊരു ബന്ധംവേണം
എന്നറിയുന്നൂ...അമ്മാവന്‍ .

ഫോണ്‍ നമ്പരിനായ് ഉലകംമുഴുവന്‍
തപ്പി നടക്കുന്നമ്മായി
ജി-മെയിലിലൊരു ഇ-മെയില്‍ഐഡി
മതിയെന്നായി അമ്മാവന്‍
ഇ-മെയില്‍ ഐഡി ഉണ്ടാക്കാനായ്
വഴി പറയണമെന്നായമ്മായി
ഫ്രീ ആന്റ് ഈസി ആണെന്നാണീ
ജീ-മെയിലിലുണ്ടെന്നമ്മാവന്‍

ക്രീയേറ്റ് അക്കൌണ്ട് ക്ളിക്കി നോക്കീ
ബദ്ധപ്പാടിലമ്മായി
ഫോമൊരെണ്ണം കൊടുത്തൂ ജി-മെയില്‍
പൂരിപ്പിച്ചൂ രണ്ടാളും
സ്വന്തം പേരും, പതിതന്‍ പേരും
പൂരിപ്പിച്ചൂ അമ്മായി
ലോഗിന്‍ നെയിമായ് മോളുടെ പേരു-
കൊടുക്കാമെന്നായമ്മാവന്‍

പാസ്സ് വേര്‍ഡെന്നത് രഹസ്യകോഡാ-
ണെന്നറിയാമെന്നമ്മായി
വിചിത്രമായൊരു കോഡു മെനഞ്ഞു
ബുദ്ധിമാനാമമ്മാവന്‍
ടൈപ്പിങ്ങെല്ലാം കഴിഞ്ഞെന്നായി
ടൈപ്പിസ്റ്റായോരമ്മായി
സുന്ദരമായൊരു ക്ളിക്ക് കൊടുത്തൂ
അഗ്രീമെന്റില്‍ അമ്മാവന്‍

ജി-മെയിലിലേക്കു സ്വാഗതമോതി
ഗൂഗിള്‍ സൈറ്റിന്‍ സ്വന്തക്കാര്‍
ബ്ളോഗിന്‍ വാതില്‍ നാളെ തുറക്കാം
എന്നായീ കുഞ്ഞമ്മാവന്‍
അങ്ങനെയാണേല്‍ അങ്ങനെ ആവാം
എന്നറിയിക്കുന്നൂ അമ്മായി.

9 comments:

  1. കൂട്ടുകാരെ....

    കുഞ്ഞമ്മാവന്‍ ഇത്രയുമായിട്ടും ബ്ലോഗ്‌ ഉണ്ടാക്കിയിട്ടില്ല ട്ടോ...
    വെറുതെ നിങ്ങളെ ബോറടിപ്പിക്കേണ്ട എന്നു കരുതി...അവിടം കൊണ്ടു നിര്‍ത്തി....

    ReplyDelete
  2. കുട്ടിക്കവിത രസായിരിക്കുന്നു.

    ReplyDelete
  3. അത്യന്താധുനിക കുട്ടിക്കവിതയാണോ ...
    ന്നാലും അമ്മാവന് ബ്ലോഗ് തുടങ്ങാമായിരുന്നു ...

    ReplyDelete
  4. ഇത് കുട്ടികവിത അല്ല ,രസകവിത .രസമുണ്ട് വായിക്കാന്‍ .

    ReplyDelete
  5. hhahha..ithu kollam..ketto...

    ReplyDelete
  6. എന്റെ വരികളിലൂടെ കടന്നുപോയ എല്ലാവര്‍ക്കും ഒരായിരം നന്ദി

    ReplyDelete
  7. അയ്യോ അങ്ങനെ വിചാരിച്ചു നിര്‍ത്തെണ്ടിയിരുന്നില്ല, നല്ല കവിതയാണ് .പലര്‍ക്കും ഈ വക മണ്ടത്തരങ്ങള്‍ ഒക്കെ പറ്റിയിട്ടുണ്ടാവും (ഞാനൊഴിച്ച്‌) .
    ഒരു സംശയം , അമ്മാവന്‍ ആ പാസ്സ്‌വേര്‍ഡ്‌ മറന്നോ?

    ReplyDelete