Monday, March 1, 2010

പുളിമുളകുചട്ണിഇന്ന് കുറച്ചു നേരം മുമ്പാണതു സംഭവിച്ചതു….ഞാനും കിരണും 

( പെണ്ണാണു ട്ടോ……കിരണ്‍ലത….എന്റെ അയല്‍ക്കാരിയും അതിലുപരി നല്ലൊരു സുഹൃത്തുമാണവള്‍ )…എന്റെ വീടിന്റെ പുറകു വശത്തു നിറയെ കായ്ച്ചിരിക്കുന്ന പച്ചമുളകുകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് നമ്മള്‍ ആലോചിക്കാന്‍ തുടങ്ങിയിട്ടു,നാളുകളേറെയായി. മുളകല്ലേ...കറിയില്‍ ഇട്ടാലും ഇട്ടാലും ഒന്നോ,രണ്ടോ…അതിനാല്‍ അച്ചാറിട്ടു, കൊണ്ടാട്ടമുണ്ടാക്കി, തേങ്ങാചമ്മന്തി ഉണ്ടാക്കി, വേറൊരു ചങ്ങാതി പറഞ്ഞുതന്ന പ്രകാരം, ഉപ്പും,വിനാഗിരിയും മിക്സ് ചെയ്തു കുറേ നാള്‍ വെച്ചിട്ടതിനെ..ഒലിവ് ഓയിലില്‍ ഇട്ടു വെച്ചു.. 
പുളി+പച്ചമുളക് ചേര്‍ത്തൊരു ചട്ണി ചേച്ചിക്കറിയാമെന്നു പറഞ്ഞു കിരണ്‍ ‍ഉടന്‍ ഫോണ്‍എടുത്തുകറക്കി…ഫോണിലൂടെചേച്ചി നിര്ദ്ദേശങ്ങള്‍ കൊടുക്കാന്‍ തുടങ്ങി…ചീനച്ചട്ടിയില്‍ കുറച്ച് എണ്ണ ചൂടാക്കി, അതില്‍ ജീരകം,കടുക്,കറിവേപ്പില,ഉലുവ,പച്ചമുളക് ഇട്ട് വഴറ്റുക. മുളക് പൊട്ടിത്തെറിക്കാന്‍ (കടുക് അതിന് മുമ്പേ പൊട്ടും ട്ടോ…) തുടങ്ങുമ്പോള്‍ ഒരു പിടി പുളി ചേര്‍ക്കുക. വെളളം ചേര്‍ക്കരുത്.
ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നല്ലവണ്ണം മിക്സ്ചെയ്യുക. ഉടന്‍ ചീനച്ചട്ടിയില്‍ നിന്നുംവേറൊരു ബൌളിലേക്കു മാറ്റുക. പുളിയല്ലേ….അധികനേരം ചീനച്ചട്ടിയില്‍ വെക്കാന്‍ പാടില്ല....
ചേച്ചി പറഞ്ഞു നിര്‍ത്തിയതും…ഫോണ്‍ വെച്ച് കിരണ്‍ ബൌള്‍എടുക്കാനോടി…ഞാനും!
കിട്ടിയത് ഒരു 'ഗ്ളാസ്' ബൌള്‍ ….(പുതിയ ചട്ണിയുടെ സൃഷ്ട്ടിയില്‍ ...മതിമറന്ന്
നമ്മള്‍വേറൊന്നുമോര്‍ത്തില്ല.)ചൂടോടെ അതിലേക്കു മാറ്റി ഈ സംഭവത്തെ.....
രുചിച്ചു നോക്കി…..
“ഉപ്പ് ഇത്തിരി കുറവാ…..” ഞാന്‍ പറഞ്ഞു…
കിരണും സമ്മതിച്ചു….കിരണ്‍ ഒരു സ്പൂണില്‍ അല്പം ഉപ്പെടുത്ത് ബൌളിലെ ചട്ണി യിലിട്ടു മിക്സ്‌ ചെയ്യുന്നു…ബൌള്‍ കിരണിന്റെ കൈയിലാണ് ഉളളത്….ഒരു കൈയില്‍ ബൌള്‍ പിടിച്ച്, മറ്റേ കൈയിലെ സ്പൂണ് കൊണ്ടവളങ്ങനെ ഇളക്കുകയാണ്….ഇളക്കുന്നതിന്റെ സ്റ്റൈല്‍ ആസ്വദിച്ച് വായില്‍ തോണിയിറക്കാനുളള വെളളവുമായി നില്‍ക്കുകയാ ഈ ഞാന്‍ ...പെട്ടെന്നാണതു സംഭവിച്ചത്….ബൌളിന്റെ അടിഭാഗമതാ...... താഴെ വീണുരുണ്ടു പോയി ഒരു മൂലക്ക് കിടക്കുന്നു. 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ' എന്ന മട്ടില്‍!!പിന്നാലെ…നമ്മുടെ പുളിമുളകുചട്ണിയും!!!
ഒരു വട്ടം രുചിച്ചു നോക്കിയതിന്റെ ഫലം നാവില്‍ നിന്നും മായും മുമ്പേ സങ്കടത്തോടെ കിരണ്‍ അതെടുത്ത് ചവറ്റുകുട്ടയിലിട്ടു… ചൂടോടെ
‘ഗ്ലാസ്‘ ബൌളില്‍ തന്നെ ഇട്ട് വെക്കാന്‍ ചേച്ചി പറഞ്ഞിരുന്നില്ല…
'സ്റ്റീല്‍ ' ബൌളും ആവാമായിരുന്നു……ഇനി പറഞ്ഞിട്ടെന്തു കാര്യം??പോയ ബുദ്ധി ആന വലിച്ചാ വരുമോ?? പശു ചത്തും പോയ്…….മോരിലെ പുളിയും പോയ്…. ഇന്നത്തെ മൂഡും പോയ്…..ചൂടാറും മുന്‍പെ…ചവറ്റുകുട്ടയിലായ ചട്ണിയെ ഓര്‍ത്ത് ദുഃഖിച്ചിട്ടെന്തു കാര്യം??പിന്നൊരിക്കല്‍ ട്രൈ ചെയ്യാമെന്നു പറഞ്ഞു…ഞാനും, കിരണും സമാധാനിച്ചു…


17 comments:

 1. valare nannaayittundu.... aashamsakal......

  ReplyDelete
 2. hhaha..adipoli..Shimee.........rasakaramyittundu..

  ReplyDelete
 3. അടിപൊളി ചമ്മന്തി .......അല്‍പ്പം തൈരും കൂടി കിട്ടിയിരുന്നെങ്കില്‍ ......

  ReplyDelete
 4. കടുക് അതിന് മുമ്പേ പൊട്ടും ട്ടോ…
  അതിനുശേഷം ഗ്ലാസ്സ് ബൗളും പൊട്ടുമെന്നു മനസ്സിലായില്ലേ..
  ന്നാലും മുളകുചട്ണി കൂട്ടാന്‍ പറ്റീലല്ലോ ...

  ReplyDelete
 5. പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പഴേക്കും വായില്‍ തോണിയിറക്കാനുള്ള വെള്ളമായി..

  ReplyDelete
 6. ആദ്യം കമന്റ്സ് എഴുതേണ്ട എന്നാ കരുതിയെ....പിന്നെ ആലോചിച്ചപ്പോൾ തോന്നി..ഇത്രയും നിസ്സാരമായ ഒരു സംഭവത്തെ ഫലിതത്തിന്റെ നുറുക്കുകൾ ചേർത്ത് വളരെ രസകരമായി എഴുതിയ സ്വപ്നസഖിയെ അഭിനന്ദിക്കതിരുന്നാൽ ഞാൻ എന്തിനാ ഒരു ബ്ലോഗർ എന്നും പറഞ്ഞ് നടക്കുന്നേ....മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ.....

  ReplyDelete
 7. അവതരണത്തിന്റെ രുചി കേമം.

  ReplyDelete
 8. രണ്ട് മൂന്ന് വട്ടം വന്ന് ടേസ്റ്റ് ചെയ്ത് പോയി ഞാൻ ഇപ്പോൾ.. കമന്റിടണ്ട എന്ന് കരുതിയതാ.. പിന്നെ രസകരമായി എഴുതിയിട്ട് കമന്റാതെ പോകാൻ തോന്നുന്നില്ല.. ഇനിയും എഴുതുക..

  ReplyDelete
 9. ചട്ണി ഒരു സ്വപ്നമാണെന്നു കരുതൂ സഖീ! ആശംസകള്‍.

  ReplyDelete
 10. എന്തെഴുതണം എന്നറിയാതെ....
  വെറുതെ.....ഒരു രസത്തിനു എഴുതിയതാ.....
  അതിത്രയും രുചികരമാക്കിയ എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ
  ഹൃദയം നിറഞ്ഞ നന്ദി....

  ReplyDelete
 11. പറഞ്ഞു പറഞ്ഞു അവസാനം ഇതാണ്ടായേ...ഞാനിപ്പം ചമ്മന്തി റെഡിയാകും എന്നു വിചാരിച്ചു.....അതും കൂട്ടി ഒരു പിടുത്തം പിടിക്കാം ന്നും

  ReplyDelete
 12. കൊതിപ്പിച്ച് കളഞ്ഞു... ഒന്ന് തൊട്ട് നക്കാന്‍ കൊതിയായി.... പോയില്ലേ!! നന്നായി എഴുത്ത് ... ആശംസകള്‍

  ReplyDelete
 13. കൊതിപ്പിച്ച് കളഞ്ഞു... ഒന്ന് തൊട്ട് നക്കാന്‍ കൊതിയായി.... പോയില്ലേ!! നന്നായി എഴുത്ത് ... ആശംസകള്‍

  ReplyDelete
 14. ആ കുറിപ്പടി കിട്ടിയിരുന്നെങ്കിൽ കൊള്ളാമയിരുന്നു, എന്നെ പോലെ കറി വെക്കുവാൻ അറിയാതെ കുഴയുന്ന പ്രവാസികൾക്ക് ഉപകാരപ്പെടുമായിരുന്നു....

  ReplyDelete