Thursday, March 11, 2010
കുഞ്ഞമ്മാവന്
ബ്ളോഗേ ശരണം പാടി നടക്കും
ബ്ളോഗില്ലാത്തോരമ്മാവന്
ബ്ളോഗെന്താണെന്നറിയാതങ്ങു
അന്തം വിട്ടോരമ്മായി.
ബ്ളോഗിന് വാതിലിലെങ്ങനെ മുട്ടും
എന്നറിയാത്തൊരമ്മായി
ഗൂഗിളുമായൊരു ബന്ധംവേണം
എന്നറിയുന്നൂ...അമ്മാവന് .
ഫോണ്‍ നമ്പരിനായ് ഉലകംമുഴുവന്‍
തപ്പി നടക്കുന്നമ്മായി
ജി-മെയിലിലൊരു ഇ-മെയില്ഐഡി
മതിയെന്നായി അമ്മാവന്
ഇ-മെയില്‍ ഐഡി ഉണ്ടാക്കാനായ്
വഴി പറയണമെന്നായമ്മായി
ഫ്രീ ആന്റ് ഈസി ആണെന്നാണീ
ജീ-മെയിലിലുണ്ടെന്നമ്മാവന്
ക്രീയേറ്റ് അക്കൌണ്ട് ക്ളിക്കി നോക്കീ
ബദ്ധപ്പാടിലമ്മായി
ഫോമൊരെണ്ണം കൊടുത്തൂ ജി-മെയില്‍
പൂരിപ്പിച്ചൂ രണ്ടാളും
സ്വന്തം പേരും, പതിതന്‍ പേരും
പൂരിപ്പിച്ചൂ അമ്മായി
ലോഗിന്‍ നെയിമായ് മോളുടെ പേരു-
കൊടുക്കാമെന്നായമ്മാവന്
പാസ്സ് വേര്ഡെന്നത് രഹസ്യകോഡാ-
ണെന്നറിയാമെന്നമ്മായി
വിചിത്രമായൊരു കോഡു മെനഞ്ഞു
ബുദ്ധിമാനാമമ്മാവന്
ടൈപ്പിങ്ങെല്ലാം കഴിഞ്ഞെന്നായി
ടൈപ്പിസ്റ്റായോരമ്മായി
സുന്ദരമായൊരു ക്ളിക്ക് കൊടുത്തൂ
അഗ്രീമെന്റില് അമ്മാവന്
ജി-മെയിലിലേക്കു സ്വാഗതമോതി
ഗൂഗിള്‍ സൈറ്റിന് സ്വന്തക്കാര്
ബ്ളോഗിന് വാതില്‍ നാളെ തുറക്കാം
എന്നായീ കുഞ്ഞമ്മാവന്
അങ്ങനെയാണേല്‍ അങ്ങനെ ആവാം
എന്നറിയിക്കുന്നൂ അമ്മായി.
Labels:
കുഞ്ഞമ്മാവന്
Subscribe to:
Post Comments (Atom)
കൂട്ടുകാരെ....
ReplyDeleteകുഞ്ഞമ്മാവന് ഇത്രയുമായിട്ടും ബ്ലോഗ് ഉണ്ടാക്കിയിട്ടില്ല ട്ടോ...
വെറുതെ നിങ്ങളെ ബോറടിപ്പിക്കേണ്ട എന്നു കരുതി...അവിടം കൊണ്ടു നിര്‍ത്തി....
കുട്ടിക്കവിത രസായിരിക്കുന്നു.
ReplyDeleteകൊള്ളാം :)
ReplyDeleteഅത്യന്താധുനിക കുട്ടിക്കവിതയാണോ ...
ReplyDeleteന്നാലും അമ്മാവന് ബ്ലോഗ് തുടങ്ങാമായിരുന്നു ...
kollam blogan kavitha...
ReplyDeleteഇത് കുട്ടികവിത അല്ല ,രസകവിത .രസമുണ്ട് വായിക്കാന്‍ .
ReplyDeletehhahha..ithu kollam..ketto...
ReplyDeleteഎന്റെ വരികളിലൂടെ കടന്നുപോയ എല്ലാവര്ക്കും ഒരായിരം നന്ദി
ReplyDeleteഅയ്യോ അങ്ങനെ വിചാരിച്ചു നിര്ത്തെണ്ടിയിരുന്നില്ല, നല്ല കവിതയാണ് .പലര്‍ക്കും ഈ വക മണ്ടത്തരങ്ങള്‍ ഒക്കെ പറ്റിയിട്ടുണ്ടാവും (ഞാനൊഴിച്ച്) .
ReplyDeleteഒരു സംശയം , അമ്മാവന് ആ പാസ്സ്വേര്‍ഡ് മറന്നോ?