Thursday, March 18, 2010

പ്രവാസി


അമ്മതന്‍ കണ്ണെത്താദൂരത്തിലെങ്ങോ….
ഭൂഗോളത്തിന്‍ വിദൂരകോണിലായവന്‍
കുടുംബത്തിന്‍ നെടുംതൂണാകേണ്ടി വന്നവന്‍
അറിയുന്നൂ പെറ്റമ്മതന്‍ വേര്‍പാടിന്നലെ

അമ്മതന്‍ കാല്‍തൊട്ടു വന്ദിക്കുവാനവസാനമായ്
വെമ്പുമീ പുത്രഹൃദയം തേങ്ങുന്നൂ നിശ്ശബ്ദമായ്
എത്തിപ്പിടിച്ചാലുമിനിയെത്തില്ലെന്നാകില്‍
ഒരുതുളളി ദാഹജലം പകരാനീ ജന്മത്തില്‍

ശീതീകരിക്കുന്നവര്‍ ആത്മാവുകൈവിട്ട ദേഹം
പ്രിയ-മകന്നൊരുനോക്കുകാണുവാനായ്
അണയുന്നൂ, അമ്മതന്നരികിലവന്‍
ജീര്‍ണ്ണിച്ച ദേഹം ചിതയിലൊടുങ്ങും മുമ്പെ
ഉയരുന്നൂ, ദീനരോദനങ്ങള്‍ ചുറ്റും
ഏകപുത്രനെത്തിയ മാത്രയില്‍ !
സാധ്യമായീ അമ്മതന്‍ അന്ത്യകര്‍മ്മം
സംതൃപ്തിയടഞ്ഞവന്‍ ഈറന്‍ മിഴിയോടെ!

22 comments:

 1. എത്രയോ പ്രവാസികള്‍ പേറിയത്, ഇനിയും പേറാനിരിക്കുന്നത്! എഴുത്തിനു ആശംസകള്‍.

  ഓടോ: ചൊല്കവിതയാണെങ്കിലും '....' ആവര്‍ത്തിക്കുന്നത് ഒഴിവാക്കാമായിരുന്നു.

  ReplyDelete
 2. ഞാനതു ഒഴിവാക്കി.
  അതെന്റെ കൂടപ്പിറപ്പാ.... :) അറിയാതെ വന്നുപോകും.

  ശ്രദ്ധയില്‍ പെടുത്തിയതിന് ശ്രദ്ധേയനു ഒരായിരം നന്ദി.

  ReplyDelete
 3. manassil thodunna varikal...........ashamsakal......

  ReplyDelete
 4. പ്രവാസികളുടെ പല നഷ്ടങ്ങളില്‍ ഒരു വലിയ നഷ്ടം !
  നല്ല വരികള്‍, ആശംസകള്‍

  ReplyDelete
 5. ശീതീകരിക്കുന്നവര്‍ ആത്മാവുകൈവിട്ട ദേഹം
  പ്രിയ-മകന്നൊരുനോക്കുകാണുവാനായ്
  അണയുന്നൂ, അമ്മതന്നരികിലവന്‍
  ജീര്‍ണ്ണിച്ച ദേഹം ചിതയിലൊടുങ്ങും മുമ്പെ

  പ്രവാസിയുടെ വേദന ഘനം തൂങ്ങിയ വരികള്‍
  വളരെ മനോഹരമായി ചെറിയ വരികളിലോതുക്കി ഭംഗിയാക്കി.

  ReplyDelete
 6. ഒരുപാടു കഷ്ട നഷ്ടങ്ങളുടെ ആകെത്തുകയാണ്
  പ്രവാസി എന്ന് തോന്നുന്നു.മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കിക്കൊണ്ട് സ്വയം ഉരുകിത്തീരുന്ന മെഴുകുതിരിപോലെ, അവസാനം ഒന്നും ശേഷിക്കാത കരിന്തിരിപോലെ ആയിത്തീരുന്നത് കാണുന്നു.

  "കാല്‍തൊട്ടു വന്ദിക്കുവാനവസാനമായ്
  വെമ്പുമീ പുത്രഹൃദയം തേങ്ങുന്നൂ നിശ്ശബ്ദമായ്
  എത്തിപ്പിടിച്ചാലുമിനിയെത്തില്ലെന്നാകില്‍
  ഒരുതുളളി ദാഹജലം പകരാനീ ജന്മത്തില്‍"

  വളരെ ഹൃദയ സ്പ്ര്ക്കായ വരികള്‍
  ആശംസകളോടെ
  --- ഫാരിസ്‌

  ReplyDelete
 7. കവിത നന്നായിട്ടുണ്ട് ഷിമി.....ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം,

  ReplyDelete
 8. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. നല്ല വരികള്‍, ആശംസകള്‍

  ReplyDelete
 11. ഞാന്‍ ഇവിടെ ആദ്യമാണ്.

  കൊള്ളാം നല്ല കവിത


  പട്ടേപാടം റാംജിയുടെ വരികള്‍ കടമെടുക്കുന്നു.


  പ്രവാസിയുടെ വേദന ഘനം തൂങ്ങിയ വരികള്‍

  അഭിനന്ദനങ്ങള്‍
  അങ്ങയെ ഞാന്‍ പിന്തുടരുന്നു.

  ReplyDelete
 12. കാലത്തിന്റെ ആവാഹനത്തില്‍.
  സംഭവിച്ചു പോകുന്നവ..
  അറിയാതെ..വന്നു ഭവിച്ചു പോകുന്നവ!!.
  ഹൃദയം നിറഞ്ഞ ആശംസകള്‍!!!

  ഒരു പാട്‌` എഴുതുക!!! ആശംസകള്‍!!!

  ReplyDelete
 13. നന്നായിട്ടുണ്ട്. വരികള്‍ കണ്ണുകളെ ഈറനണിയിച്ചു.

  ReplyDelete
 14. അവനോട് അവസാനമായ് പറയാന്‍ അമ്മ കാത്തുവച്ചതേതു വാക്കുകളാകാം?

  അവന്‍ അമ്മയ്ക്കായ് കരുതി വച്ച അന്ത്യചുംബനത്തിന്‍ നിറമെന്താവാം?

  അമ്മ അവന്റെ മുഖത്തും അവന്‍ അമ്മയുടെ മുഖത്തും
  ഒടുവില്‍ കാണാന്‍ കഴിയാതെ പോയത് ഏത് ഭാവമാകാം.

  കവിതയില്‍ വൈകാരികത ഉണ്ട്.
  പക്ഷെ അത് പറഞ്ഞത് എത്രയോ പഴയ ഭാഷയ്യിലാണ്
  നമ്മുടെ ഭാഷയ്ക്ക് നമ്മള്‍ പറയാന്‍ പോന്ന വികാരങ്ങളെ പേറാനുള്ള കരുത്തുണ്ടാകണം. അത് കൂടി ശ്രദ്ധിക്കുക.

  ReplyDelete
 15. ദൂരങ്ങളില്‍ ജോലിക്ക് പോകുന്നഏതൊരു മക്കളുടെയും ദുര്‍ വിധിയാണ് പ്രവാസിയെന്ന കവിതയിലൂടെ സ്വപ്നസഖി പറഞ്ഞിരിക്കുന്നത്. എന്തായാലും കവിത നന്നായിരിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 16. മറുനാട്ടില്‍ ജോലിക്കുപോകുന്ന മക്കളുടെ ഒരവസ്ഥയാണ് ഇവിടെ വരച്ചു കാണിച്ചിരിക്കുന്നത്. വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നവരുടെ മാനസിക വ്യഥ അതാണ്‌ ഈ കവിത. കൊള്ളാം

  ReplyDelete
 17. പ്രവാസിയുടെ നഷ്ടങ്ങള്‍‌ !

  ReplyDelete
 18. കവിത നന്നായിരിക്കുന്നു.

  ReplyDelete
 19. ശ്രദ്ധേയന്‍, Bijli, തെച്ചിക്കോടന്‍, പട്ടേപ്പാടം റാംജി, F A R I Z , Sapna Anu B.George, അമീന്‍ വി സി, കൃഷ്ണഭദ്ര, ജോയ്‌ പാലക്കല്‍, shiji, എന്‍.ബി.സുരേഷ്, jayaraj, Prasanth Iranikulam, പ്രണവം രവികുമാര്‍, Jishad Cronic™ കവിത വായിച്ച എല്ലാവര്‍ക്കും നന്ദി.
  Wed Jul 28, 02:50:00 PM 2010

  ReplyDelete
 20. ശ്രീ സുരേഷ് പറഞ്ഞപോലെ...വികാരങ്ങള്‍ കൂടുതല്‍ തീവ്രമായി പ്രകടിപ്പിക്കാന്‍ നല്ല ഭാഷയ്ക്കു മാത്രമെ സാധിക്കൂ. ഭാഷയുടെ കാര്യത്തില്‍ അതീവശ്രദ്ധപുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കാം. തെറ്റുകുറ്റങ്ങള്‍ ഏറെയുണ്ടാവും..ഈ രംഗത്തുളള പരിചയക്കുറവു കൊണ്ടാണത്. തുറന്ന അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 21. അനുഭവിക്കുന്നവന്‍ .... ഞാനും പ്രവാസി

  ReplyDelete