Wednesday, December 28, 2011

അകലം



നേര്‍ രേഖയിലേക്കടുക്കും സജാതീയധ്രുവങ്ങള്‍
അടുക്കാനാവാത്തൊരകലം
അനന്തതയിലേക്കകലും സമാന്തര രേഖകള്‍
അകലാനാവാത്തൊരടുപ്പം

മറികടക്കാനാവാത്ത അതിര്‍വരമ്പുകള്‍
തകര്‍ക്കാനാവാത്ത വലയം
കറപുരളാത്ത വീര്‍പ്പുമുട്ടലുകള്‍
മറക്കാനാവാത്തൊരനുഭൂതി

പാതിവഴി പിന്നിട്ട ജീവിതരേഖ
അകലങ്ങളില്‍ വെറുമന്ധകാരം
പുകഞ്ഞുയരുന്ന കരിച്ചുരുളുകള്‍
ആഴങ്ങളില്‍ എരിയുന്നു നെരിപ്പോട്

17 comments:

  1. അര്‍ത്ഥസംപുഷ്ടമായ വരികള്‍......
    നല്ല രചനാരീതി.ശൈലിയും നന്നായിട്ടുണ്ട്.
    എന്തിനാണ് എല്ലാ വരികളിലും
    ആശ്ചര്യചിഹ്നം ചേര്‍ക്കുന്നത്?
    ഐശ്വര്യവും,സമൃദ്ധിയും,സമാധാനവും
    സന്തോഷവും നിറഞ്ഞ പുതുവത്സര
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. ഇവിടെ വന്നതിലും വായിച്ചതിലും വളരെയധികം നന്ദി സാര്‍ . ആശ്ചര്യചിഹ്നം എടുത്തുകളഞ്ഞു..താങ്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  3. പാതിവഴി പിന്നിട്ട ജീവിതരേഖ
    അകലങ്ങളില്‍ വെറുമന്ധകാരം
    പുകഞ്ഞുയരുന്ന കരിച്ചുരുളുകള്‍
    ആഴങ്ങളില്‍ എരിയുന്നു നെരിപ്പോട്

    നല്ല വരികള്‍...

    ആശംസകള്‍....

    ReplyDelete
  4. അകലങ്ങളില്‍ വെറും അന്ധകാരം...
    എന്തിനു മര്ത്യാ വെറുതെ...

    പുതുവത്സരാശംസകള്‍.

    ReplyDelete
  5. പാതിവഴി പിന്നിട്ട ജീവിതരേഖ
    അകലങ്ങളില്‍ വെറുമന്ധകാരം
    പുകഞ്ഞുയരുന്ന കരിച്ചുരുളുകള്‍
    ആഴങ്ങളില്‍ എരിയുന്നു നെരിപ്പോട്


    നല്ല വരികള്‍, പുതുവല്സാരാശംസകളോടെ...

    ReplyDelete
  6. Valare nannayittundu Shimi..ashamsakal..

    ReplyDelete
  7. പാതിവഴി പിന്നിട്ട ജീവിതരേഖ
    അകലങ്ങളില്‍ വെറുമന്ധകാരം
    പുകഞ്ഞുയരുന്ന കരിച്ചുരുളുകള്‍
    ആഴങ്ങളില്‍ എരിയുന്നു നെരിപ്പോട്

    നല്ല വരികള്‍.

    പുതുവത്സരാശംസകള്‍

    ReplyDelete
  8. മറികടക്കാനാവാത്ത അതിര്‍വരമ്പുകള്‍
    തകര്‍ക്കാനാവാത്ത വലയം
    കറപുരളാത്ത വീര്‍പ്പുമുട്ടലുകള്‍
    മറക്കാനാവാത്തൊരനുഭൂതി

    നല്ല വരികള്‍...

    ആശംസകള്‍...

    ReplyDelete
  9. സ്വപ്ന സഖീ , നന്നായിട്ടുണ്ട് .. :)

    ReplyDelete
  10. khaadu,റാംജി സാര്‍ ,elayoden , Bijli, Saji, സിബു, Mohiyudheen , humble crazy
    എന്റെ വരികള്‍ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. വായിച്ചതിനു വളരെ നന്ദി. ഒപ്പം ഹൃദയം നിറഞ്ഞ പുതുവത്സരാശംസകളും...

    ReplyDelete
  11. നല്ല കവിത, നല്ല വരികള്‍
    അഭിനന്ദനങ്ങള്‍.....

    ReplyDelete
  12. നന്നായിട്ടുണ്ട് വരികള്‍...
    അപ്പൊ ഇവിടെ ഒക്കെ ഉണ്ടായിരുന്നോ?
    കഴിഞ്ഞ ജനുവരി ഒന്നിനല്ലേ കളിക്കൂട്ടുകാരി
    തുടങ്ങിയത്?ബ്ലോഗിനും പുതു വത്സര ആശംസകള്‍....

    ReplyDelete
  13. മുല്ല, മന്‍സൂര്‍ ചെറുവാടി ,മനോജ് കെ.ഭാസ്കര്‍ : വളരെ നന്ദി.

    @ ente lokam പറയാതെ വന്നതില്‍ വളരെ സന്തോഷം.. കളിക്കൂട്ടുകാരിയും, സ്വപ്നസഖിയും കൂട്ടുകച്ചവടം തുടങ്ങി. ഒന്നുതന്നെ കൊണ്ടുനടക്കാന്‍ ഞാന്‍ പെടുന്ന പാട്...അപ്പോഴല്ലേ രണ്ട്.. :) അതിലെ തലക്കെട്ട് ഇവിടേക്കു മാറ്റി.അത്രെയുള്ളൂ.. ആശംസകള്‍ക്കു വളരെനന്ദി.

    എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

    ReplyDelete
  14. “പാതിവഴി പിന്നിട്ട ജീവിതരേഖ
    അകലങ്ങളില്‍ വെറുമന്ധകാരം“

    കുറച്ചുകൂടി അടുത്തേക്ക് ചെല്ലുമ്പോൾ അവിടെ പ്രകാശമുണ്ടാകും.....വെറുതെ ഒരു പ്രത്യാശ....

    ReplyDelete