Tuesday, January 10, 2012

പ്രണയം



ആകാശത്താഴ്വരയോരത്തെ താരകമേ...
മിണ്ടാതെ മറയല്ലെ തേന്മലരേ...
ആരാരും കാണാതെ അറിയാതെ പകരുക നീ
ചുണ്ടോടുചേര്‍ത്തൊരാ മധുരാമൃതം..
ഒളികണ്ണിന്‍ നോട്ടത്താല്‍ ... കവിളിണതന്‍ നാണത്താല്‍ ...(2)
നെഞ്ചാകെയനുരാഗ പനിനീര്‍മഴ...

ആകാശത്താഴ്വരയോരത്തെ താരകമേ...
മിണ്ടാതെ മറയല്ലെ തേന്മലരേ...

കണ്ണെത്താദൂരെ...കടലോരമാകെ..
കുഞ്ഞിളം തെന്നലായ് കുളിര്‍പകരൂ...
മന്ദാരപ്പൂവേ...എന്‍ നെഞ്ചിലാകെ...
പൂന്തേനിന്‍ കണമായ് നീയലിഞ്ഞിറങ്ങൂ...
നീയില്ലയെങ്കിലീ..ഞാനില്ലയെന്നായ്..
നീയാണെന്‍ ജീവനെന്നറിയുക വീണ്ടും...
അലിയുക നീ.. പനിമതിയേ...
അലകടലലകളില്‍ നിറയുക പതിയെ..

ആകാശത്താഴ്വരയോരത്തെ താരകമേ...
മിണ്ടാതെ മറയല്ലെ തേന്മലരേ...

മഴവില്ലിന്‍ ചാരെ...നിറമേഴും ചാര്‍ത്തി..
സ്വപ്നങ്ങളോരോന്നായ് കോര്‍ത്തെടുക്കാം...
മഴമുത്തായ് നിന്നില്‍ ...നിറയാം ഞാന്‍ സന്ധ്യേ..
സിന്ദൂരബിന്ദുവായ്  പെയ്തിറങ്ങാം...
പാടാത്ത വീണതന്‍ തന്ത്രികള്‍ മീട്ടാം...
പാല്‍നിലാപ്പാലാഴി തുഴഞ്ഞുവന്നീടാം..
അണയുക നീ..മുകില്‍മടിയില്‍ ..
അസുലഭസുഖകരമിതുരതിനിമിഷം..

ആകാശത്താഴ്വരയോരത്തെ താരകമേ...
മിണ്ടാതെ മറയല്ലെ തേന്മലരേ...


19 comments:

  1. “ആകാശത്താഴ്വരയോരത്തെ താരകമേ...
    മിണ്ടാതെ മറയല്ലെ തേന്മലരേ...“

    ആ താരകം അങ്ങ് പൊയ്ക്കോട്ടെ....വെറുതേ എന്തിനാ.....:)

    ReplyDelete
  2. ഒരു പ്രണയം കൂടി .......:)

    ReplyDelete
  3. ആകാശത്താഴ്വരയോരത്തെ താരകമേ...
    മിണ്ടാതെ മറയല്ലെ തേന്മലരേ...

    ആശംസകള്‍.....

    ReplyDelete
  4. മഴവില്ലിന്‍ ചാരെ...നിറമേഴും ചാര്‍ത്തി..
    സ്വപ്നങ്ങളോരോന്നായ് കോര്‍ത്തെടുക്കാം...
    മഴമുത്തായ് നിന്നില്‍ ...നിറയാം ഞാന്‍ സന്ധ്യേ..
    സിന്ദൂരബിന്ദുവായ് പെയ്തിറങ്ങാം...
    പാടാത്ത വീണതന്‍ തന്ത്രികള്‍ മീട്ടാം...
    പാല്‍നിലാപ്പാലാഴി തുഴഞ്ഞുവന്നീടാം..
    അണയുക നീ..മുകില്‍മടിയില്‍ ..
    അസുലഭസുഖകരമിതുരതിനിമിഷം..

    ഭാവന വല്ലാതെ ഇഷ്ടപ്പെട്ടു.

    ReplyDelete
  5. നന്നായിരിക്കുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  6. നന്നായിട്ടുണ്ട്.
    ലളിതം മനോഹരം

    ReplyDelete
  7. നന്നായിട്ടുണ്ട്.
    ലളിതം മനോഹരം

    ReplyDelete
  8. പ്രിയപ്പെട്ട സ്വപ്നസഖി,
    മനോഹരമായ ഭാവന...!കുളിര് പകരുന്ന വരികള്‍...!
    ഈ ഈണം നെഞ്ചോട്‌ ചേര്‍ക്കട്ടെ....!
    സസ്നേഹം,
    അനു

    ReplyDelete
  9. ആകാശത്താഴ്വരയോരത്തെ താരകമേ...
    മിണ്ടാതെ മറയല്ലെ തേന്മലരേ...


    ലളിതം, മധുരം...

    ReplyDelete
  10. aashamsakal....... Blogil puthiya post..... PRITHVIRAJINE PRANAYICHA PENKUTTY.............. vayikkane.............

    ReplyDelete
  11. നല്ല വരികള്‍ ..... നല്ലൊരു സംഗീതം കൂടെ നല്‍കിയാല്‍ ഇമ്ബമുല്ലൊരു ഗാനം കിട്ടും ...:)) ആശംസകള്‍ ....:)

    ReplyDelete
  12. നല്ല ഭാവന .ആശംസകള്‍

    ReplyDelete
  13. ഇതുവഴി വന്ന എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  14. ആകാശത്താഴ്വരയോരത്തെ താരകമേ.
    മിണ്ടാതെ മറയല്ലെ തേന്മലരേ. ആശംസകള്‍.....

    ReplyDelete
  15. ഒളികണ്ണിന്‍ നോട്ടത്താല്‍ ... കവിളിണതന്‍ നാണത്താല്‍..
    നെഞ്ചാകെയനുരാഗ പനിനീര്‍മഴ...
    ഈ വരികള്‍ ഒരുപാട് ഇഷ്ടായി

    ReplyDelete
  16. ഇതുവഴി വന്ന എല്ലാര്‍ക്കും നന്ദി

    ReplyDelete