Thursday, January 27, 2011

സ്വപ്നംമാലിന്യങ്ങള്‍ തൂത്തുവാരുമൊരു
മഹായന്ത്രമിന്നിറങ്ങി വിപണിയില്‍
മലിന മനസ്സിന്നകക്കോണുകളിലുറച്ചുപോയ
മായാത്ത കറകളെ മായ്ക്കുമൊരു പുതുവിദ്യ!

പാരപൊങ്ങച്ചപരദൂഷണാസക്തി,
പാടേനീക്കുമീയന്ത്രമതിലുപരി
പാഴ് സ്വപ്നങ്ങള്‍തന്‍ കൂമ്പാരവും കഴുകി
പളുങ്കുപോലാക്കിടും മനസ്സിനെ!

അസൂയഅത്യാഗ്രഹമക്രമാസക്തി,
അഴുക്കുചിന്തകളെയകറ്റീടാന്‍
അന്യോന്യം വൃത്തിയാക്കാമെന്നതൊരു മേന്മ!
അറിഞ്ഞെത്തിയണിനിരന്നായിരങ്ങള്‍ വൈകാതെ.

വാങ്ങാനെത്തിയവരാണ്‍പെണ്‍ഭേദമന്യേ
വിശ്വസിക്കുന്നെല്ലാരും സ്വമനസ്സു ശുദ്ധമെന്നു!
വാശിയോടന്യോന്യം വൃത്തിയാക്കുന്നൂ,
വിശുദ്ധമാവേണ്ടതന്യന്റെ മനമെന്നുചൊല്ലി !


62 comments:

 1. വെറുതേയീ മോഹങ്ങളെന്നറിയുമ്പോഴും,
  വെറുതെ മോഹിക്കുവാന്‍ മോഹം...
  വെറുതെ മോഹിക്കുവാന്‍ മോഹം!!

  ReplyDelete
 2. ആശ കൊള്ളാം!
  പറഞ്ഞത് പോലെ അത്ര ചിന്ന ആശ ഒന്നും അല്ലല്ലോ !

  ReplyDelete
 3. യന്ത്രംവരട്ടെ ഒന്നുവാങ്ങാം.

  ReplyDelete
 4. അത് വിപണിയിലിറക്കിയാൽ പൊടിപിടിച്ച് ഷോപ്പിലിരിക്കുകയേ ഉള്ളൂ. ആരാൺ തങ്ങൾക്ക് ഇങ്ങനെയുള്ള കുഴപ്പങ്ങൾ ഒക്കെയുണ്ടന്ന് സമ്മതിക്കുന്നത്. വിഡ്ഡിവേഷം കെട്ടിയ രാജാവിന്റെ പഴയകഥയിലെ മന്ത്രിയുടെ ഒക്കെ അവസ്ഥ കണ്ടിട്ടില്ലേ. നടിക്കും എല്ലാരും ശുദ്ധരെന്ന്. ഒരു ചെമ്മനം ചാക്കോ ടച്ച് ഒക്കെയുണ്ട്. ഒടുവിലത്തെ സ്റ്റാൻസ കവിതയുടെ മൂഡിനെ ഇല്ലാതാക്കി

  ReplyDelete
 5. നല്ല ഭാവന...
  പക്ഷെ, യന്ത്രമുണ്ടായിട്ടെന്താ കാര്യം?
  സ്വമനസ്സ് ശുദ്ധമെന്നു എല്ലാരും കരുതുമ്പോള്‍ ഈ യന്ത്രവും തുരുംബെടുത്തു പോകും..
  എങ്കിലും നമുക്ക് കാത്തിരിക്കാം..ശുഭ പ്രതീക്ഷയോടെ..

  ReplyDelete
 6. ഇത് ഭയങ്കര ആശയായി പോയി

  ReplyDelete
 7. ഈ യന്ത്രം ആദ്യമായി പരീക്ഷിക്കാന്‍ ആരുടെ മനസ് തിരഞ്ഞെടുത്തു?..വിജയം എന്ന് കണ്ടാല്‍ അല്ലെ മറ്റുള്ളവര്‍ക്ക് മേല്‍ പരീക്ഷിക്കാന്‍ പറ്റൂ ..പക്ഷെ പലരും പലരും പറയും പോലെ യന്ത്രം വിപണിയില്‍ വന്നാല്‍ തുരുമ്പെടുക്കില്ല എന്ന് തോന്നുന്നു..മനശാസ്ത്രജ്ഞന്റെ അടുത്തു എത്തുന്ന കത്തുകളില്‍ തനിക്കല്ല തന്നെ സുഹൃത്തിന് വേണ്ടിയാണ് ഈ കത്ത് എന്ന് പറയാറില്ലേ ..അതുപോലെ ഇതും വാങ്ങാന്‍ ആള് വരും ..
  നല്ല ആശയം സ്വപ്ന സഖീ .

  ReplyDelete
 8. ha..ha..കൊള്ളാം ..അവനവന്റെ കണ്ണിലെ തടി
  എടുത്തു കളയാതെ ആരാന്റെ കണ്ണിലെ
  കരടു എടുത്തു കളയാന്‍ ഓടി നടക്കുന്ന നമുക്ക്
  മലയാളികള്‍ക്ക് തന്നെ വാങ്ങണം ഇതുപോലൊരെണ്ണം ...

  ReplyDelete
 9. ആശ" കൊള്ളാം ......എന്തൊരു ആശ

  ReplyDelete
 10. ഓർമ്മപ്പെടുത്തൽ

  ReplyDelete
 11. yenikum venam orennam..yendey chechikum bday gift kodukaana..ha ha

  ReplyDelete
 12. മുടിന്തുവിട്ട ആശൈ..

  ReplyDelete
 13. യാന്ത്രമൊക്കെ കൊള്ളാം. അതിനു മനസ്സില്‍ അഴുക്കുന്ടെന്കിലല്ലെ യന്ത്രത്തിന്റെ ആവാശ്യം ഉള്ളു. ഇവിടെ എവിടെ അഴുക്കിരിക്കുന്നു. എല്ലാം ശുദ്ധ മനസ്സുകളാണ്! ഒരാളും സമ്മതിക്കാത്തത് കൊണ്ട് ആദ്യം ബോധം കെടുത്താനുള്ള ഒരു യാത്രമാണ് വേണ്ടിവരിക. പിന്നെ നിര്‍ബന്ധമായി ഉപയോകിക്കേണ്ടി വരും നമ്മുടെ യന്ത്രം.
  കവിത വായിക്കാന്‍ വളരെ രസമായി അനുഭവപ്പെട്ടു.
  പിന്നെ നേനക്കുട്ടീടെ കമന്റ് കൂടി വായിച്ചപ്പോള്‍ പെട്ടെന്നു ചിരിച്ച് പോയി.

  ReplyDelete
 14. ഏതായാലും ഇതില്‍ ഒരു കാവ്യ നീതിയുണ്ട്. എല്ലാവരും അവനവന്റെ മനസ്സില്‍ മാലിന്യമുണ്ടെന്ന് സമ്മതിച്ചില്ലെങ്കിലും മറ്റവന്റെ മനസ്സ് ഈ യന്ത്രം കൊണ്ട് ക്ലീന്‍ ആക്കിക്കൊടുക്കുമല്ലോ. ഫലത്തില്‍ എല്ലാവരും ക്ലീന്‍ ആയി വരികയും ചെയ്യും.
  ഈ മെഷിന്റെ പേറ്റന്റ് സ്വപ്നസഖിക്കാണോ? എങ്കില്‍ കുറച്ചു കാശൊക്കെ കയ്യില്‍ വരും. എനിക്ക് അതില്‍ കുറച്ചു അസൂയ തോന്നുന്നുണ്ട്. അപ്പൊ രണ്ടു മെഷിന്‍ എനിക്ക് വേണ്ടി വരും.

  പുതുമയുള്ള വിഷയം , അവതരണം

  ReplyDelete
 15. ആ യന്ത്ര VALIDITY എത്ര എത്ര, ശുധമാക്കിയാലും പിന്നെയും അശുദ്ധം ആവില്ലേ മനം
  ചിന്ന ആശ തന്നെ ഇങ്ങനെ

  ReplyDelete
 16. ഇതൊരു ഒന്നൊന്നര മോഹമയിപോയല്ലോ. പിന്നെ ഇങ്ങനൊരു യന്ത്രം വന്നാല്‍ തന്നെ ആരും അത് വന്ഗുമെന്നു തോന്നുന്നില്ല. കാരണം ആരെങ്കിലും സമ്മതിക്കുമോ സ്വന്തം മനസ് അഴുക്കു നിറഞ്ഞതാണെന്ന്? അവര്‍ പറയും മറ്റുള്ളവരുടെ മനസ്സ് ആണ് ചീത്ത. അതിനാല്‍ അവര്‍ക്ക് നല്‍കുവാന്‍. എന്തായാലും നല്ല മനസിന്‌ ഉടമകളായ സമൂഹം വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാം.
  വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും ,
  വെറുതെ മോഹിക്കുവാന്‍
  വെറുതെ മോഹിക്കുവാന്‍ മോഹം

  ReplyDelete
 17. അപ്പൊ ഞാന്‍ ചോദിക്കട്ടെ.

  ഈ യന്ത്രത്തിന് മാലിന്യമേത് നന്മയേത് എന്ന് എങ്ങനെ തിരിച്ചറിയും? അകക്കോണില്‍ പറ്റിപ്പിടിച്ച കറയല്ല, നന്മയുടെ മുത്തുകള്‍ക്കിടയില്‍ത്തന്നെ ചിതറിക്കിടക്കുന്ന ചവറാണ് മനസ്സിലെ മാലിന്യങ്ങളത്രയും. ഒരേ സ്വഭാവം തന്നെ സ്ഥലവും കാലവും അനുസരിച്ച് നന്മയും തിന്മയുമായി വ്യാഖ്യാനിക്കപ്പെടുന്നു. യന്ത്രം അതിനെ എങ്ങനെ കൈകാര്യം ചെയ്യും?

  ഈ യന്ത്രത്തില്‍ എനിക്കതത്ര ശുഭപ്രതീക്ഷയില്ല, കേട്ടോ.

  :)

  ReplyDelete
 18. യാന്ത്രീകമായ ഒരാശ.....

  ReplyDelete
 19. സത്യം പറഞ്ഞാല്‍ എനിക്ക് കവിതയെ കുറിച്ച് അഭിപ്രായം പറയാന്‍ അറിയില്ല...പക്ഷെ ഇവിടെവരെ വന്നിട്ട് എങ്ങനെയാ ഒന്നും പറയാതെ പോണേ...അതുകൊണ്ട് ഒരു 2 തവണകൂടി വായിച്ചു... ഇതുമായി ബന്ധമുണ്ടോ എന്നൊനും അറിയില്ല..എന്നാലും എന്റെ ഒരു അഭിപ്രായം പറയുവാ...നമ്മള്‍ എപ്പോളും പറയാറുണ്ട് നമ്മള്‍ മലയാളികള്‍ അങ്ങിനെയാണ് ഇങ്ങിനെയാണ് എന്നൊക്കെ...പരദൂഷണം, സ്വന്തം കാര്യം നോക്കാതെ അന്യന്റെ കുറ്റം കണ്ടുപിടിക്കല്‍, മദ്യപാനത്തില്‍ ഒന്നാമത്..അങ്ങിനെ അങ്ങിനെ ഒരുപാട് വിശേഷണങ്ങള്‍ നമ്മള്‍ സ്വയം ചാര്‍താറുണ്ട്...പക്ഷെ ഇതിനെയെല്ലാം കുറിച് ബോധവാന്മാരായ, ഒരു ചെറിയ പരിധിയെങ്കിലും സമൂഹത്തിനായി നന്മക്കായി മാറ്റിവെക്കുന്ന, സ്വന്തം കാര്യം പോലെ ആരുടെയെങ്കിലുമൊക്കെ കാര്യവും അന്വേഷിക്കുന്ന ഒരു പുതിയ വിഭാഗം ഇന്ന് കേരളത്തില്‍ വളര്‍ന്നു വരുന്നുണ്ട് എന്നാണു എന്റെ ഒരു തോന്നല്‍..കാലത്തിനനുസരിച്ച് ചിന്ത ഗതികള്‍ മാറുന്നതാവാം..നഷ്ടപ്പെട്ടുപോയ ഇത്തിരി നന്മ തിരിച്ചു വരുന്നതാവാം.. ആ ഒരു നല്ല കാലത്തിനായി നമുക്ക് കാത്തിരിക്കാം..തീര്‍ച്ചയായും ഈ കവിത കുറഞ്ഞ പക്ഷം ഒരു സ്വയ അവലോകനത്തിനെങ്കിലും കാരണമാവട്ടെ...

  ReplyDelete
 20. അന്തോം കുന്തോല്ലാത്താശാ.. :)

  ReplyDelete
 21. ചിന്ന ചിന്ന ആശൈ
  പെരിയ പെരിയ ഓശൈ
  ഓശാനാ‍ാ..
  ആശംസകള്‍ നേര്‍ന്നു കാത്തിരിക്കാം!!!
  ആമാ‍...! ആശയം..!
  ആമാശയം!
  -----------------
  ആസ്വാദ്യം, ഇഷ്ടമായി

  ReplyDelete
 22. എനിക്കും ഒരു യന്ത്രം ബുക്ക്‌ ചെയ്യുന്നു.
  ആഴുക്കുണ്ടെങ്കില്‍ കഴുകിക്കളയാം..
  ആവശ്യം കഴിഞ്ഞ് വാടകക്ക് കൊടുത്ത് നാല് കാഷ്‌ ഉണ്ടാക്കാമല്ലോ...

  ReplyDelete
 23. ആശയന്ത്രം കൊള്ളാമല്ലോ

  ReplyDelete
 24. ആശയാണെന്ന് മനസ്സിലായി .പക്ഷേ കവിതയുടെ തലേക്കെട്ട് ആശയവുമായി എന്തോ ഒരു പൊരുത്തക്കേടില്ലേ ? ഉണ്ടോ ?
  പരദൂഷണാ‍സക്തി ഇനിയും മാറീട്ടില്ലല്ലേ !
  സ്വന്തം മനസ്സിലുള്ളതല്ലേ മറ്റുള്ളവരിലുമുണ്ടോ എന്ന തോന്നലുണ്ടാക്കൂ ;-) .അപ്പോ യന്ത്രം ഉപയോഗിച്ച് കൊള്ളാവുന്നതാണോന്ന് പറ .എന്നിട്ട് നോക്കാം വാങ്ങണോ വേണ്ടയോന്ന് .
  അവസാന നാലുവരികള്‍ അല്പം അഭംഗിയായോന്നൊരു സംശയവുമുണ്ട് .

  ReplyDelete
 25. ആശകള്‍ കൊള്ളാലോ കൊച്ചു സഖീ..

  ReplyDelete
 26. "പാരപൊങ്ങച്ചപരദൂഷണാസക്തി,
  പാടേനീക്കുമീയന്ത്രമതിലുപരി
  പാഴ് സ്വപ്നങ്ങള്‍തന്‍ കൂമ്പാരവും കഴുകി
  പളുങ്കുപോലാക്കിടും മനസ്സിനെ!"

  സ്വപ്ന സഖി, ഈ സ്വപ്ന യന്ത്ര കവിത കലക്കി.. ഇങ്ങിനെ ഒരു യാത്രം വന്നാല്‍ അത് വാങ്ങാന്‍ വരുന്നവരെയും സ്വപ്നത്തില്‍ മാത്രമേ കാണാന്‍ കഴിയൂ. പളുങ്ക് പോലെയുള്ള മനസ്സ് അതൊക്കെ സ്വപനം മാത്രം.. ഈ യന്ത്രം പോലെ..
  നല്ല ഭാവന..

  ReplyDelete
 27. ആശ കൊള്ളാം നിരാശയാവരുത് അവസാനം :-s
  എന്തായാലും ഒരു വഴിക്ക് പോവുകയല്ലേ.. ഒന്ന് രണ്ടു യന്ത്രം ഞാനും അങ്ങ് വാങ്ങിച്ചേക്കാം.. :D അത്രക്കങ്ങു അഴുക്കാണെന്നേ ഈ എന്റെ ഉള്ളില്‍ തന്നെ..
  എല്ലാം ഒന്ന് തൂത് വാരി പൊടി തട്ടി വൃത്തിയാക്കണം.. ;)

  ReplyDelete
 28. യന്ത്രം ഷോറൂമിൽ വച്ച് വില്പന നടക്കില്ല. ഓൺലൈൻ വില്പനയേ നടക്കൂ. ആരുമറിയതൊരെണ്ണം വാങ്ങാനാഗ്രഹിക്കുന്നവരേ കാണൂ...
  ആദ്യാക്ഷര പ്രാസക്കവിതയിലൊതുക്കി കൊണ്ടുവന്നത് നന്നായിട്ടുണ്ട്.
  ബ്ലോഗിലെ കവിതകൾക്ക് അത്യന്താധിനിക പരിവേഷത്തിൽ നിന്ന് മോചനം കിട്ടിത്തുടങ്ങിയിരിക്കുന്നു.

  ReplyDelete
 29. യാത്രം വന്നാലും തന്ത്രം മെനയാന്‍ വീണ്ടും മനസ്സ് തിടുക്കം കാട്ടില്ലേ

  ReplyDelete
 30. വാങ്ങാനെത്തിയവരാണ്‍പെണ്‍ഭേദമന്യേ
  വിശ്വസിക്കുന്നെല്ലാരും സ്വമനസ്സു ശുദ്ധമെന്നു!
  വാശിയോടന്യോന്യം വൃത്തിയാക്കുന്നൂ,
  വിശുദ്ധമാവേണ്ടതന്യന്റെ മനമെന്നുചൊല്ലി !

  ഇത് ചിന്ന ആശയല്ല. പെരിയ ആശയാണ്. ഓരോരുത്തരും സ്വന്തം മനസ്സ് ശുദ്ധമാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ ഇങ്ങിനെ ഒരു യന്ത്രത്തിനു പിന്നെ എന്ത് പ്രസക്തി.
  കവിത നന്നായി കേട്ടോ. വ്യത്യസ്തമായ ചിന്ത.

  ReplyDelete
 31. ഞാനും കേട്ടു.
  പുതിയൊരു തരം മെതി യന്ത്രം ഇറങ്ങിയിട്ടുണ്ട് എന്ന് .
  അപ്പോഴേക്കും ആ ന്യുസ് ഇവിടെ എത്തിച്ചു അല്ലെ !
  അസ്സലായി ട്ടോ ..
  അഭിനന്ദനങ്ങള്‍ ..

  ReplyDelete
 32. എല്ലാ മാലിന്യം നീക്കം ചെയ്യാനും,സംവിധാനമുണ്ട്.
  മനുഷ്യ മനസ്സിലെ അഴുക്ക് നീക്കാന്‍ ഒരു സംവിധാനവും, ആധുനിക ലോകത്തിലില്ല.
  നാം വാനോളം ഉയര്‍ന്നു എന്ന് പറയുമ്പോഴും
  പ്രപഞ്ചത്തിലെ ഒരു തരി മണ്ണ് മാത്രമാണ് നാം

  തലമുറകള്‍ കടന് പോകുംതോറും അഴുക്കിന്റെ വ്യാപ്തി കൂടുന്നു.ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത് അതാണല്ലോ.

  ദൈവത്തിലെക്കടുക്കുക, ആത്മ ശുദ്ധി വരുത്തുക, കക്കുന്നതും കള്ളുകച്ചവടം ചെയ്തും കിട്ടുന്നത് ദൈവ ഭണ്ഡാരത്തില്‍ കുറെ നിക്ഷേപിച്ചോ,തുലാഭാരം നടത്തിയോ, നേര്ച്ച നടത്തിയോ, ദൈവത്തെയും കയ്യിലെടുക്കാം എന്ന നിലക്കുള്ള ആത്മ
  ശുദ്ധീകരണമല്ല വേണ്ടത്.

  പ്രപഞ്ച നാഥനില്‍ അര്‍പ്പിതമായ ജീവിതം.നാം ചെയ്യുന്ന തെറ്റുകുറ്റങ്ങള്‍ ദൈവം കാണുന്നു എന്ന ചിന്താഗതിയിലുള്ള ജീവിതം.അത്തരം ചിന്താഗതിക്കെ, മനുഷ്യ മനസ്സിന്റെ മാലിന്യം വൃത്തിയാക്കാനാവു.

  മനുഷ്യ മനസ്സിന്‍റെ ഉള്ളറകള്‍ തുറന്നു കണ്ട സത്യം, തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
  നനായിരിക്കുന്നു.

  ഭാവുകങ്ങളോടെ,
  ---ഫാരിസ്‌

  ReplyDelete
 33. നന്മ നിറഞ്ഞ മനസ്സിൽ നിന്നേ ഇത്തരം വരികൾ വരൂ എന്ന് ഞാൻ വിശ്വസിക്കുന്നു.
  ആശംസകൾ…………..

  ReplyDelete
 34. Nannayittundu..shimee..inganoru yanthram elarude kayyilum..undu..athu nammude manassu thanne alaee..??nalla chintha..ashamsakal..!!

  ReplyDelete
 35. ഇതൊരെണ്ണം കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു ... വൃത്തിയാക്കണം കുറെ മനസ്സുകളെ . (ഏയ് ..എന്റെയല്ല !!!!) . പക്ഷെ ഇതെങ്ങാനും നടക്കുന്ന കാര്യമായിരുന്നെങ്കില്‍ നന്നായിരുന്നു.

  @"വെറുതേയീ മോഹങ്ങളെന്നറിയുമ്പോഴും,
  വെറുതെ മോഹിക്കുവാന്‍ മോഹം.."

  ....മോഹങ്ങള്‍ മരവിച്ചു ...

  ReplyDelete
 36. വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും.. വെറുതെ മോഹിക്കുവാന്‍ മോഹം........!!
  മോഹിച്ചുകൊണ്ടേയിരിക്കുക.......!!
  2100 നു ശേഷം കണ്ടുപിടിക്കപ്പെട്ടേക്കാം.......!! ;)

  കൊള്ളാം ട്ടൊ........!!!

  ReplyDelete
 37. എത്ര തൂത്താലും പോവാത്ത അനേകം മാലിന്യങ്ങള്‍ എന്നിട്ടും ബാക്കിയാവുന്നല്ലോ, ദൈവമേ. നല്ല ചിന്ത. എഴുത്ത്.

  ReplyDelete
 38. @ Villagemaan, അതെയതെ ഒരുമാതിരി പെരിയ ആശ! വായനയ്ക്കു വളരെ നന്ദി.

  @ moideen angadimugar, സ്വമനസ്സു ശുദ്ധമാക്കാനുള്ള മനസ്സുണ്ടല്ലോ...അതുമതി. അതാണെല്ലാര്‍ക്കും വേണ്ടത്. വായനയ്ക്കു വളരെ നന്ദി .

  @ എന്‍.ബി.സുരേഷ്, പൊടിപിടിക്കില്ല എന്നെനിക്കുറപ്പാണ്, കാരണം അവനവന്റെ ഒരുമുറവും വെച്ച് ആരാന്റെ അരമുറം പറയുന്നവരുമുണ്ടല്ലോ സമൂഹത്തില്‍ ...അയല്‍ക്കാരന്റെ മനസ്സു ക്ളീനാക്കാനെങ്കിലും ചിലരതു വാങ്ങിയേക്കും. വായിച്ചു വിലയിരുത്തിയതിനു നന്ദി. അവസാനത്തെ സ്റ്റാന്‍സ ഞാന്‍ മാറ്റിയിട്ടുണ്ട്.

  @ മഹേഷ്‌ വിജയന്‍ ,നമുക്ക് കാത്തിരിക്കാം, വായനയ്ക്കു വളരെ നന്ദി

  @ mottamanoj, ഹ ഹ ഹ.. വായനയ്ക്കു വളരെ നന്ദി.

  @ രമേശ്‌അരൂര്‍ , താങ്കളെപ്പോലെ ഓരോരുത്തരും മുന്നിട്ടറങ്ങിയാല്‍ എല്ലാരും വാങ്ങിക്കൊള്ളും. :) വായനയ്ക്കു വളരെ നന്ദി.

  @ ente lokam , ഹ ഹ നമ്മുടെ നാട്ടില്‍ അത് ഇങ്ങനെയാ പറയുന്നത്, അവനനവന്റെ ഒരുമുറം വെച്ച്, ആരാന്റെ അരമുറം പറയുക എന്നു. വാങ്ങാനാളുണ്ടാവും അല്ലേ? വായനയ്ക്കു വളരെ നന്ദി.

  @ MyDreams, എന്തെല്ലാമെന്തെല്ലാം ആശകളാണെന്നോ.... വായനയ്ക്കു വളരെ നന്ദി

  @ ചെറുവാടി , ആ ചിരി കണ്ടാലറിയാം..ഒന്നു വാങ്ങിക്കുന്നോ? വായനയ്ക്കു വളരെ നന്ദി

  @ Manickethaar, അതെ ഓര്‍മ്മപ്പെടുത്തല്‍ തന്നെ. വായനയ്ക്കു വളരെ നന്ദി

  @ shiji, നീയൊന്നു വാങ്ങി പരീക്ഷിച്ചിട്ടു ചേച്ചിക്കു കൊടുത്താല്‍ മതി.ഉപയോഗിച്ചിട്ടു ഫലമുണ്ടെങ്കിലല്ലേ വേറൊരാള്‍ക്കു കൊടുക്കേണ്ടതുള്ളൂ. വായനയ്ക്കു വളരെ നന്ദി

  @ നേന സിദ്ധീഖ്, ഹ ഹ ഹ അപ്പോ വാങ്ങാനുദ്ദേശമില്ല അല്ലേ? വായനയ്ക്കു വളരെ നന്ദി

  @ പട്ടേപ്പാടം റാംജി, അന്യോന്യം ശുചിയാക്കാം എന്നൊരു മേന്മ കൂടിയുണ്ട്. അപ്പോ ശുദ്ധമായെന്നു വിശ്വസിക്കുന്നവരുടെ മനസ്സും താനേ ശുദ്ധിയായിക്കൊള്ളും. വായനയ്ക്കു വളരെ നന്ദി

  ReplyDelete
 39. സ്വപ്ന സഖിയുടെ സ്വപ്നങ്ങള്‍ കൊള്ളാം...
  ആഗ്രഹിയ്ക്കാനും, മോഹിയ്ക്കാനും വിലക്കുകളില്ലല്ലോ...നമ്മുടെ ലോകം...നമുക്കു സ്വന്തം...ആശംസകള്‍.

  ReplyDelete
 40. നല്ല രസായീട്ടോ... യന്ത്രമല്ല... കവിത...! ആശംസകൾ... ( യന്തം വന്നാൽ ഒരെണ്ണം VPP ആയി അയച്ചു തരണേ...)

  ReplyDelete
 41. യന്ത്രം വന്നാല്‍ ബാക്കി വല്ലതും ഉണ്ടാവുമോ ..?
  ആശംസകള്‍

  ReplyDelete
 42. നന്നായിട്ടുണ്ട്.............
  ആശംസകളോടെ..
  ഇനിയും തുടരുക..

  ReplyDelete
 43. നന്നായിരിക്കുന്നു...തുടര്ന്നും എഴുതുക...ആശംസകള്‍....

  ReplyDelete
 44. ആദ്യമായിടാനു ഇവിടെയെന്നു തോന്നുന്നു. ഒരു പ്രാര്‍ത്ഥന പോലെ തോന്നി. വിഷയത്തിനു പുതുമയൊന്നും തോന്നിയില്ല.. അത്രയേറെ ഇഷ്ടപ്പെട്ടുമില്ല.

  ReplyDelete
 45. kavitha vaayichu valiya parichayamilla.
  ennaalum aaswadichu.
  pandorikkal sukanya from palakkad had generated a kavitha for me.
  it was very interesting.

  my mal font is not functioning today, so unable to scribble whatz in mind.
  shall visit this page some other times,and tell you in detail.

  regards

  jp

  nb: ikkollathe thrissur poorathinu njangalude veettil koodaam.
  poorapparambil ninnu 800 mtr doorathil aanu my home.

  veettil makkalum perakkuttyolum undaayirikkum

  ReplyDelete
 46. നന്നായിട്ടുണ്ട്, ഇനിയും വരാം...

  ReplyDelete
 47. സോറി സ്വപ്ന സഖീ..വളരെ വൈകി.
  ഭാവന കൊള്ളാം..പിടിപ്പത് പണിയായിരിക്കുമല്ലോ അതിന്‌..

  ReplyDelete
 48. സ്വപ്ന സഖി എഴുത്ത് നിര്‍ത്തിയോ ?

  ReplyDelete
 49. കവിത വായിച്ചു.കവിതയുടെ വേറിട്ടൊരു വഴി തെളിയുന്നുണ്ട്.‘നീ ഒരു വിരല്‍ ചൂണ്ടുമ്പോള്‍
  മൂന്നുവിരലുകള്‍ നിന്നെ ചൂണ്ടപ്പെടുന്നു’എന്ന മഹദ്വാക്യം ഓര്‍മ്മ വന്നു.ഇനിയും എഴുതുക.
  ആശംസകളോടെ...

  ReplyDelete
 50. ഹഹ. പരദൂഷണ കഥകൾ ഇനിയും തീർന്നിട്ടില്ല അല്ലേ മാഷിന്റെ മകളേ. :))

  കവിത നന്നായി, നല്ല ഒഴുക്കിൽ വായിക്കാനാവുന്ന നല്ല ഇമ്പമുള്ള, നല്ല കവിത. കവിത ശരിക്കും ഇഷ്ടമായി. കാണാം.

  ReplyDelete
 51. മാലിന്യങ്ങള്‍ തൂത്തുവാരുമൊരു
  മഹായന്ത്രമിന്നിറങ്ങി വിപണിയില്‍
  മലിന മനസ്സിന്നകക്കോണുകളിലുറച്ചുപോയ
  മായാത്ത കറകളെ മായ്ക്കുമൊരു പുതുവിദ്യ!
  good.

  ReplyDelete
 52. ആദ്യമായാണിവിടെ .....ഇനിയും വരാം
  ആശംസകളോടെ

  http://leelamchandran.blogspot.com/

  ReplyDelete
 53. മാലിന്യങ്ങള്‍ തൂത്തുവാരുമൊരു
  മഹായന്ത്രമിന്നിറങ്ങി വിപണിയില്‍
  മലിന മനസ്സിന്നകക്കോണുകളിലുറച്ചുപോയ
  മായാത്ത കറകളെ മായ്ക്കുമൊരു പുതുവിദ്യ!


  ഇങ്ങനെ ഒരു യന്ത്രം ഇറങ്ങിയെങ്കിൽ നാടൊക്കെ എന്നേ നന്നായാനേ..അല്ലേ

  ReplyDelete
 54. വാശിയോടന്യോന്യം വൃത്തിയാക്കുന്നൂ,
  വിശുദ്ധമാവേണ്ടതന്യന്റെ മനമെന്നുചൊല്ലി !

  സത്യം....

  നല്ല ഭാവന... വായിക്കാനും നല്ല രസം..

  ReplyDelete
 55. ...വെറുതെ മോഹിക്കുവാന്‍ മോഹം!!

  ആയ്ക്കോട്ടെ..!
  വെര്‍തേ മോഹിക്കാന്‍ ചെലവൊന്നൂല്ലാല്ലോ..!
  എന്തായാലും.വരികള്‍ നന്നായിട്ടുണ്ട്.
  സന്തോഷായി..!എഴുത്തു നിര്‍ത്തണ്ട..!!
  ആശംസകളോടെ..പുലരി

  ReplyDelete