Tuesday, December 7, 2010

പരദൂഷണാന്വേഷണപരീക്ഷണങ്ങള്‍



രാവിലെതന്നെ വീടിന്റെ വടക്കുഭാഗത്തുനിന്നുളള കുശുകുശുപ്പ് കേട്ടാണ്, ഞാന്‍ കണ്ണാടിയില്‍ നിന്നും ഒരു നിമിഷം കണ്ണെടുത്ത് ജനലിലൂടെ പാളി നോക്കിയത്. പതിവുപോലെ, പരദൂഷണം പാറുവാണ്. 
രണ്ടുകൈകളുമുപയോഗിച്ച് ആവുന്നത്ര ആംഗ്യവും കാണിച്ച് , അമ്മയെ എന്തോ പറഞ്ഞുവിശ്വസിപ്പിക്കുകയാണ്. എല്ലാം തലകുലുക്കി കേള്‍ക്കുകയെന്നല്ലാതെ അമ്മ ഒരക്ഷരം അങ്ങോട്ടു മിണ്ടുന്നില്ലെന്നത് എന്നെ അതിശയപ്പെടുത്തി. ഉദയനാണ് താരത്തിലെ നമ്മുടെ പച്ചാളം ഭാസിയെപ്പോലെ നവരസങ്ങള്‍ പാറുവിന്റെ മുഖത്ത് മിന്നിമാഞ്ഞു . കാണാന്‍ നല്ല രസം. കേള്‍ക്കാനും കഴിഞ്ഞിരുന്നെങ്കില്‍ ..........എന്നു ഞാനാശിച്ചു. കോളേജിലെത്താന്‍ വൈകുമെന്ന ചിന്തയില്ലാതെ ഞാന്‍ ചെവികൂര്‍പ്പിച്ചിരുന്നു. കുശുകുശു എന്നു കേള്‍ക്കുക-യല്ലാതെ ഒന്നുമങ്ങ് വ്യക്തമാവുന്നില്ല.അമ്മയില്‍ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കാനില്ലാത്തതിനാല്‍ , മനസ്സിലെ ഭാരമിറക്കിവെച്ച ആശ്വാസത്തോടെ, ചുരുങ്ങി ചുരുങ്ങി മുട്ടോളമെത്തിയ നരച്ച നീല കോട്ടണ്‍ സാരിത്തുമ്പുകൊണ്ട് മൂക്കിനുതാഴെപൊടിഞ്ഞ വിയര്‍പ്പൊപ്പി, കാടിവെളളം നിറച്ച പാത്രം, തെല്ലും ഭാരം തോന്നാത്ത വിധമുയര്‍ത്തി തലയിലേക്കെടുത്തുവെച്ച് അന്നനടയനുകരിച്ച് അടുത്തവീട്ടിലെ കോണി കേറിപ്പോവുന്ന പെന്‍സില്‍മാര്‍ക്കുകോലത്തെ നോക്കി നില്‍ക്കുകയായിരുന്ന എന്റെ ശ്രദ്ധതിരിച്ചത് അമ്മയുടെ “എടീ” എന്ന ഉറക്കെയുളള   വിളിയാണ്. ഞാന്‍ ഞെട്ടിത്തിരിഞ്ഞു-നോക്കി.   പരദൂഷണം കേള്‍ക്കാനുളള  എന്റെ താല്‍പ്പര്യ-മറിഞ്ഞാണോയെന്നറിയില്ല; അമ്മ പറഞ്ഞു :

“ഒളിഞ്ഞിരുന്നു കേള്‍ക്കുന്നതൊക്കെ കൊളളാം..നല്ലതായാലും, ചീത്തയായാലും ഒരക്ഷരമവളോട് അങ്ങോട്ടുമിണ്ടിയേക്കരുത്." 

“ഞാനൊന്നും കേട്ടില്ല”എന്നുപറയാനെനിക്കുനാവുപൊങ്ങി-യെങ്കിലും, മിണ്ടാതിരിക്കുന്നതാണു ബുദ്ധിയെന്ന് അപ്പൊ തോന്നി. പുരികം ചുളിച്ച്, ഉണ്ടക്കണ്ണുരുട്ടി എന്റെ ദേഷ്യം എന്നാലാവുന്നത്ര പ്രകടിപ്പിച്ച് കണ്ണാടിയിലേക്കു തന്നെ മുഖം തിരിച്ചു.

“എറിഞ്ഞ കല്ല് പിടിക്കാന്‍ നടക്കുകയാണ് പാറു” എന്നു പിറുപിറുത്തുകൊണ്ടമ്മ കാറ്റിന്റെ വേഗത്തില്‍ അടുക്കളയിലേക്ക് പോയി. 

പരദൂഷണം പാറുവും, ഏഷണി നാണിയും ഒരുവണ്ടിക്കു കെട്ടേണ്ട രണ്ടുസംഭവങ്ങളാണ്. കാലികളേറെയുളള പാറു എന്നും വൈകുന്നേരമാവുമ്പോള്‍ പുല്ലുപറിക്കാനെന്ന വ്യാജേന നാടുമുഴുവന്‍ തെണ്ടിത്തിരിഞ്ഞ് ആവശ്യത്തിലേറെ നൊസ്സും, നുണയും അത്യാവശ്യത്തിനു പുല്ലും ശേഖരിച്ച് മടങ്ങുന്നു. പിറ്റേന്ന് നേരം വെളുക്കുമ്പോള്‍ തന്നെ കാടിവെളളത്തിനെന്ന പേരിലിറങ്ങുന്നതോടെ പാറുവിന്റെ ദിവസം     ആരംഭിക്കുന്നു. തലേന്നു തലമണ്ടയിലാക്കിവെച്ചതൊക്കെ വളളിപുള്ളി-വിടാതെ.....തന്റെ വക അല്പസ്വല്പം വള്ളിപുള്ളികളൊക്കെ ചേര്‍ത്ത് ഒട്ടും പിശുക്കുകാണിക്കാതെ അയല്പക്കങ്ങളില്‍ വാരിവിളമ്പുന്നു.

വഴിപോന്നവരുടേയും, വരുന്നവരുടേയും, ബസ്സ്കാത്തു നില്‍ക്കുന്നവരുടേയും കണക്കെടുത്തു കഴിഞ്ഞശേഷം ഓടുമേഞ്ഞ ചായക്കടയുടെ, അടുക്കളയില്‍ അല്പം വിശ്രമിക്കുന്ന ഏഷണി നാണിയുടെ അടുത്തായി, അടുപ്പുകല്ലുകള്‍ കൂട്ടിയപോലെയിരുന്ന് പുതിയതും,പുളിച്ചതും,തികട്ടിയതുമായ സംഭവങ്ങളെല്ലാം ഒരുപരുവത്തിലാക്കി വിളമ്പുന്നതോടെ പാറുവിന്റെ അന്നത്തെ ദൌത്യം ഏതാണ്ട് പൂര്‍ണ്ണമാവുന്നു. അല്പസമയത്തേക്ക് ആ അടുപ്പില്‍ പുകഞ്ഞുയരുന്നത് പരദൂഷണത്തിന്റെ പുകച്ചുരുളുകളായിരിക്കും. അറുപതുകഴിഞ്ഞാലത്തുംമ്പിത്തുമെന്ന വിധത്തിലായ കണാരേട്ടന്റേതാണാ ചായക്കടയെങ്കിലും, ഭരണപദവി ഭാര്യയില്‍ നിന്നു തട്ടിപ്പറിക്കാനുളള മോഹമൊന്നും കണാരേട്ടനില്ല. 

ബസ്സ് വിട്ടുപോയതിനു, പാറുവിനെ പ്രാകിക്കൊണ്ട് അടുത്ത ബസ്സ്കാത്തു , ചായക്കടയ്ക്കു മുന്നില്‍ നില്‍ക്കുമ്പോഴാണ് ചെറുതായി മഴ ചാറിയത്. മോളേ.....നീയിന്നു നേരത്തെയാണോ?എന്ന സ്ഥിരമായികേള്‍ക്കാറുളള നാണിയുടെ ദ്വയാര്‍ത്ഥപ്രതീതി-യുളവാക്കുന്ന ചോദ്യവും, ഇവളാരെക്കാണാനാ-ണിങ്ങനെ അണിഞ്ഞൊരുങ്ങിയിത്രനേരത്തെയെന്നമട്ടില്‍ ,സോഡാക്കുപ്പി കണ്ണടയല്‍പ്പം മുന്നോട്ടാ‍ക്കിത്താഴ്ത്തിയുളള സംശയദൃഷ്ടിയും പ്രതീക്ഷിച്ച് ഞാനാ വരാന്തയില്‍ കേറിനിന്നു. എന്റെ പ്രതീക്ഷ തെറ്റി. നാണിയുടെ പൊടിപോലും കണ്ടില്ല. പക്ഷേ കുശുകുശുപ്പ് അവിടേയും കേട്ടു. അടുക്കളയില്‍ നിന്നാണ്. ശബ്ദമെനിക്കു നല്ല പരിചയം. നമ്മടെ പാറു ! 
ഞാന്‍ ചെവി കൂര്‍പ്പിച്ചു. നാണി കുശുകുശുപ്പില്‍ ഡിഗ്രിയെടുത്തിട്ടില്ലെന്നത് എന്നെ തുണച്ചു. നാണി പറയുന്ന മറുപടിയെല്ലാമെനിക്കു നന്നായി കേള്‍ക്കാം.

“എന്തിനാ കെട്ടിച്ചയക്കാതെയതിനെയിങ്ങനെ വെച്ചുപൊറുപ്പിക്കുന്നതപ്പാ...എത്രയെത്ര ആലോചനകളാ ദിനോം ആ പൊരേന്റെ കോണി തയക്കുന്നേ..ഓള്‍ടെ ബല്യ പടിപ്പ്. പടിച്ചിപടിച്ച് ഓളിപ്പൊ കൊമ്പത്തെ കലട്ട്രാ‍വാന്‍ പോവ്വല്ലേ? കെട്ടാന്‍ കലട്ട്ര് തന്നെ ബരൂന്നായിരിക്കും ബിചാരം.”

ആരെക്കുറിച്ചായാലും, മറ്റുള്ളവരെ കുറിച്ച് ദുഷിപ്പ് പറയുന്നത് കേള്‍ക്കാന്‍ നല്ല സുഖം. ഞാന്‍ വീണ്ടും കാതോര്‍ത്തു. കുറേ നേരത്തെ കുശുകുശുപ്പുകള്‍ക്കു ശേഷം വീണ്ടും ചില്ലറ ഒത്തുകിട്ടി. 

“നേരുതന്നെയാണോടീ??ആ ചെക്കനുതന്നെ ഒറപ്പിച്ചോ?” നാണി വിശ്വാസം വരാത്തപോലേ ഒന്നുകൂടി ആവര്‍ത്തിച്ചുചോദിച്ചു. എന്നിട്ട് ഒന്നിരുത്തിമൂളിയിട്ട് വീണ്ടും തുടര്‍ന്നു. 

“ ഉം..........ചെക്കന്‍ , നാഴികയ്ക്കു നാല്‍പ്പതുവട്ടോം ആ കോണി കേരിയിറങ്ങുന്നതു വെറുതെയല്ല.”നാണി ഏച്ചുകെട്ടി.

പരദൂഷണമാസ്വദിച്ചങ്ങനെ നില്‍ക്കുമ്പോഴാണ് അടുക്കള ഭാഗത്തുനിന്നൊരു വെളുത്തരൂപം, പുറത്തേക്കെടുത്തുവെച്ച കാല്‍ അതുപോലെ അകത്തേക്കുവലിച്ചതു ഞാന്‍ ശ്രദ്ധിച്ചത്. ഒരുമാതിരി ആളെക്കണ്ട ആമയെപ്പോലെ. കണാരേട്ടനാണ്! ഒളികണ്ണിട്ടു നോക്കിയപ്പോഴെനിക്കാളെ മനസ്സിലായെങ്കിലും, ഞാന്‍ കണ്ടതായി ഭാവിച്ചില്ല. മനസ്സിലൂറിച്ചിരിക്കുമ്പോഴേക്കും ഏഷണിയുടെ ശബ്ദം വീണ്ടും!! ഇത്തവണ ചില്ലറയല്ല; കനത്തില്‍ തന്നെയാണ്. കണാരേട്ടനോടാണ്.

“ഓ...ഈ മനുഷ്യേനെക്കൊണ്ടു ഞാന്‍ തോറ്റു. ലേലം വിളിക്കുന്നതുപോലെ മൂന്നുവട്ടംപറഞ്ഞാലേ ചെവീലോട്ടുകേരൂന്നു വെച്ചാ.....”  
പകുതിക്കു വെച്ചു തീയണഞ്ഞുപോയ   മാലപടക്കത്തിനു നാണി വീണ്ടും തിരികൊളുത്തി.
“ചന്തു മേനോന്റെ മോള്‍ടെ കാര്യം തന്ന്യാ മനുഷ്യാ...   ഞങ്ങളുരണ്ടാളും ഇത്രേരോം പറഞ്ഞോണ്ടിരുന്നത്...” കിതപ്പോടെ ഏഷണി നിറുത്തി പിറുപിറുത്തു. 

എന്റെ ഫ്യൂസ് പോയെന്നു മാത്രമല്ല; കുറച്ചുമുമ്പേ അടുക്കളയില്‍ നിന്നുയര്‍ന്ന പുകച്ചുരുളുകള്‍ എന്റെ തലയില്‍ നിന്നുയരുന്നതുപോലെ തോന്നി. മനസ്സിലൂറിയചിരിയുടെ ഫിലമെന്റ് അടിച്ചുപോയി, മുഖത്ത് കൂരിരുട്ടുപരന്നു. എന്റെ ഗുരുവായൂരപ്പാ...ആ പറഞ്ഞ ചന്തുമേനോന്റെ മോള് ഈ ഞാന്‍ തന്നെയല്ലേ?എന്നെക്കൊണ്ടാണോയീശ്വരായിത്രയുംനേരം ഇവറ്റകള്‍ കുശുകുശുത്തത്?ഞാന്‍ കേട്ടാസ്വദിച്ചത്?അപ്പോ ആ ചെക്കന്‍ ഏതാ?എനിക്ക് ഒരെത്തുംപിടിയും കിട്ടിയില്ല. ഞാന്‍ അടിമുടിവിറച്ചു.  പരദൂഷണപ്രിയര്‍ക്കു പാഷാണം കലക്കിക്കൊടുക്കാനുളള കലി വന്നുവെങ്കിലും അമ്മയുടെ താക്കീത് മനസ്സില്‍ തെളിഞ്ഞുവന്നു.

വാതിലടയ്ക്കാന്‍ കഴിയാത്തവിധം കുത്തിനിറച്ച യാത്രക്കാരുമായി വന്ന ബസ്സിന്റെ, പിറകില്‍ നിന്നും “കേറല്ലേ!   കേറല്ലേ! അടുത്ത ബസ്സ് തൊട്ടു പിറകെയുണ്ട്.” എന്ന് കിളി വിളിച്ചു പറഞ്ഞതു ശ്രദ്ധിക്കാതെ, ഒരാളിറങ്ങിയ വിടവിലേക്ക് വാശിയോടെ വലിഞ്ഞുകയറിയെന്റെ കലി തീര്‍ത്തു. ബസ്സിലെ തിരക്കൊഴിഞ്ഞപോലെ ദേഷ്യവും  ആറി-ത്തണുത്തപ്പോള്‍ ഞാനോര്‍ത്തു:


“പാവം കണാരേട്ടന്‍ !! ചന്തുമേനോന്റെ മോള് , ബസ്സ് കാത്ത് വരാന്തയില്‍ നില്‍പ്പുണ്ടെന്ന് ഭാര്യയ്ക്ക് അറിയിപ്പ് കൊടുക്കാന്‍ കണ്ണും കയ്യും കാണിച്ചപ്പോള്‍ , അതൊരു മാലപ്പടക്കത്തിനുള്ള തീ കൊളുത്തലാവുമെന്നു കരുതിക്കാണില്ല.” 



                                                   *-*-*-*













87 comments:

  1. കതിനാവെടി എന്റെ വക...

    ReplyDelete
  2. അപ്പോ ഷാരടി മാഷിന്റെ മോളെ...ആ ചെക്കന്റെ പേരെന്താ...ചിതലിന്റെ കഥ പോലെയാണോ സംഭവം....

    ReplyDelete
  3. സ്വപ്ന സഖി, വളരെ നന്നായി.കഥയുടെ അവതരണം മാത്രമല്ല..ഒരു വലിയ സന്ദേശം വായനക്കാര്‍ക്ക് നല്‍കി.പരദൂഷണം പറയുന്നതും,കേള്‍ക്കുന്നതും അത്ര നല്ല ഏര്‍പ്പാടല്ല എന്ന് മനോഹരമായ ഈ കഥയിലൂടെ....അഭിനന്ദനങ്ങള്‍ സഖി..

    ReplyDelete
  4. my dear superbbbbb..avatharanam nanaayi

    ReplyDelete
  5. Swapna sakhi.......
    Superb..........paradooshana kadha kalakki....

    ReplyDelete
  6. പരദൂഷണം ഒളിഞ്ഞുനിന്നു കേള്‍ക്കാന്‍ ബഹുരസമാണ്, അതും തന്നെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നതാവുംപോള്‍ അതിലും രസം.
    നല്ല ഒഴുക്കായി എഴുതി. മാലപ്പടക്കത്തിനു തീ പിടിച്ചത് മാതിരി പെട്ടെന്നു കത്ത്തിക്കയരുന്നത് പോലെ വായിക്കാന്‍ പറ്റുന്നു.
    ഇഷ്ടപ്പെട്ടു പരദൂഷണം.

    ReplyDelete
  7. പരദൂഷണ കഥ ചെവി കൂര്‍പ്പിച്ചു നിന്നു കേട്ട് ആസ്വദിച്ചപ്പോള്‍ ആ പരദൂഷണം തന്നെ തന്നെയാകുമെന്നു സ്വപ്നേപി കരുതിയില്ലാല്ലേ....?
    ഇനിയെങ്കിലും ഈ പരദൂഷണം പറയുന്നത് കേള്‍ക്കുന്നതൊക്കെ ഒന്ന് നിര്‍ത്തൂ..

    അല്ലാ എന്നാലും ആ ചെക്കന്‍...?നേരുതന്നെയാണോ?? ആ ചെക്കനുതന്നെ ഒറപ്പിച്ചോ..?

    നന്നായി രസിച്ചു...ഈ പരദൂഷണ കഥ

    ReplyDelete
  8. പരദൂഷണ കുതുകികള്‍ വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ്‌.
    ഇവിടെ ഞാന്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ കേള്‍ക്കുന്ന വര്‍ത്താനം പോലെ സ്വാഭാവികത തോന്നി.
    ഞങ്ങളുടെ അടുത്ത നാട്ടുകാരിയാണല്ലോ..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  9. ബാലരമയിലോക്കെ കാണില്ലേ, തലയ്ക്കു അടി കൊള്ളുന്ന ഡാകിനിയുടെ തലയില്‍ നിന്ന് നക്ഷത്രം പോകുന്നത്..! വായിച്ചപ്പോ ഇതാ മനസ്സില്‍ വന്നത് :-)

    ReplyDelete
  10. ഇതിപ്പോ എങ്ങനെ പരദൂഷണം പറയാതിരിക്കും ? കാലത്തെ കോളെജിലേക്ക് പോകാനെന്നും പറഞ്ഞു ആ കണ്ണാടീടെ മുന്‍പില്‍ നിപ്പും ഒരുക്കോം തുടങ്ങീട്ടു മണിക്കൂര്‍ എത്രയായീന്നു വല്ല പിടിയുമുണ്ടോ ഷാരടി മാഷിന്റെ മോളെ ..#൮**&..? സാരി ചുറ്റി ഇതെങ്ങോട്ടാ ഇത്ര നേരത്തെ ?
    ആ പയ്യന്‍ കുറെ നാളായി ചുറ്റി ക്കളിക്കുന്നത് ഞാന്‍ കാണുന്നുണ്ടെ ...ഇതിപ്പോ ഒളിച്ചു നിന്ന് കേട്ടപ്പോ തൃപ്തി ആയല്ലോ ..അങ്ങനെ തന്നെ വേണം ...

    ReplyDelete
  11. വെറും രണ്ടു മൂന്നു കഥാപാത്രങ്ങളെ വെച്ച് ഒരുക്കിയ സുന്ദരമായ കഥ.
    നല്ല ഒഴുക്കില്‍ വായിച്ചു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  12. ഹ ഹ,,, നര്‍മ്മകഥ നന്നായി ആസ്വദിച്ചു. !!
    കണാരേട്ടന്‍റെ കണ്ണും ,കയ്യും കാണിക്കല്‍ കാരണം ഷാരടി മാഷിന്‍റെ മോളെ കുറിച്ചാ എന്നങ്ങട് വ്യക്തമായി കേള്‍ക്കാന്‍ പറ്റിയില്ലെ അല്ലങ്കില്‍ കഥാപാത്രത്തെ മനസ്സിലാവാതെ ഷാരടി മാഷിന്‍റെ മോള്‍ക്ക് കൂട്ടുകാരികളോട് പറഞ്ഞ് ചിരിക്കാന്‍ ഒരു വിഷയം കിട്ടിയേനേ....

    പരദൂഷണം പറയുന്നവര്‍ അതില്‍ സുഖം കാണുമ്പോള്‍ അതുകൊണ്ട് നഷ്ടമാവുന്ന ജീവിതങ്ങളെ കുറിച്ച് അവര്‍ ഓര്‍ക്കുന്നേയില്ല. കഷ്ടം ..

    തന്നെ കുറിച്ചാണെന്ന് മനസ്സിലായ സമയത്തുള്ള ആ രംഗം എഴുതിയത് ശരിക്കും നന്നായിട്ടുണ്ട് സിബു നൂറനാട് പറഞ്ഞപോലെ ചിത്രകഥകളില്‍ ഇങ്ങനയുള്ള അവസരങ്ങളില്‍ നക്ഷത്രവും,പുകയും എല്ലാം പോവുന്നത് കാണാം...

    കഥ നന്നായിരിക്കുന്നുട്ടോ... നര്‍മ്മകഥയും എഴുതി ഫലിപ്പിക്കാന്‍ കഴിയും എന്ന് തെളിയിച്ചു. അഭിനന്ദനങ്ങള്‍ :)

    ReplyDelete
  13. പരദൂഷണം പറയുന്നതും,കേള്‍ക്കുന്നതും അത്ര നല്ല ഏര്‍പ്പാടല്ല എന്ന് ജസ്മിക്കുട്ടി പറഞ്ഞത് തന്നെ എന്റെയും അഭിപ്രായം പിന്നെ ഈ കാടിവെള്ളം എന്നതിന് വിശധീകരം വേണോ ചേച്ചി? നല്ല കഥ , എനികിഷ്ട്ടായിട്ടോ ചേച്ചി

    ReplyDelete
  14. ഇതാ പറയുന്നത് കേക്കേണ്ടത് കേട്ടാലേ തോന്നേണ്ടത് തോന്നൂലൂന്ന് പറയുന്നെ .വല്ലകാര്യണ്ടേരുന്നോ :)

    ReplyDelete
  15. നല്ല സന്ദേശമടങ്ങിയ പോസ്റ്റ്. പരദൂഷണം പറയാത്ത മനുഷ്യര്‍ ഈ ലോകത്ത് ഉണ്ടായിരിക്കില്ല. പക്ഷേ അതു മറ്റൊരാളിന്റെ ജീവിതം തകര്‍ത്തു കൊണ്ടായിരിക്കരുത് എന്നാണ്‌ എന്റെ അഭിപ്രായം. ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ഇടയ്ക്ക് നല്ലതാണ്‌. ഇതു വായിച്ചപ്പോള്‍ പരദൂഷണത്തെ കുറിച്ച് വായിച്ച ഒരു കഥ ഓര്‍മ്മ വന്നു.

    ഒരാള്‍ തന്‍റെ അയല്‍വാസിയേക്കുറിച്ചു ചെറിയൊരു ദൂഷണം
    പറയുന്നു. അല്‍പ്പ ദിവസങ്ങള്‍ക്കകം നാടാകെ അത് പാട്ടായി.
    ദൂഷണം പറയപ്പെട്ട നിരപരാധി വല്ലാതെ വിഷമിച്ചു, പ്രതിഷേധിച്ചു.
    അവസാനം പരദൂഷണം നടത്തിയവന് ബോദ്ധ്യമായി താന്‍ പറഞ്ഞു പരത്തിയത് മുഴുക്കെ കളവായിരുന്നു എന്ന്‌. താന്‍ ചെയ്തതില്‍ അയാള്‍ അതിയായി ദുഖിച്ചു.
    അയാള്‍ ഒരു കാരണവരുടെ അടുക്കല്‍ പോയി താന്‍ ചെയ്തതിനു പ്രായശ്ചിത്തം ചെയ്യാന്‍ ഉപദേശമാരാഞ്ഞു.

    അദ്ദേഹം ഉപദേശിച്ചു "നീ ചന്തയില്‍ പോയി കുറച്ച് കോഴി തൂവലുകള്‍ വാങ്ങുക. എന്നിട്ട് നിന്റെ വീട്ടിലേക്കുള്ള വഴിയില്‍ അവ ഓരോന്നായി വിതറുക"

    ഉപദേശം കേട്ട് ആശ്ച്ചര്യപ്പെട്ടെങ്കിലും അദ്ദേഹം തന്നോട്
    പറഞ്ഞ പ്രകാരം ചെയ്തു.

    അടുത്ത ദിവസം കാരണവര് പറഞ്ഞു "ഇനി പോയി ഇന്നലെ പറിച്ചു പരത്തിയ തൂവലുകള്‍ പെറുക്കിക്കൊണ്ട് വരൂ എന്ന്"

    അയാള്‍ ആ റോഡില്‍ മുഴുവനും അരിച്ചു പൊറുക്കി.
    പറിച്ചെറിഞ്ഞ തൂവലുകള്‍ കാറ്റില്‍ പാറിപ്പോയിരുന്നു. ഒരുപാട്
    സമയം ചെലവഴിച്ചിട്ടും ഒരൊറ്റ തൂവല്‍ മാത്രമാണ് കിട്ടിയത്.

    കാരണവര്‍ പറഞ്ഞു "നോക്കൂ ആ തൂവലുള്‍ പറിച്ചെറിയാന്‍ എത്ര എളുപ്പമായിരുന്നു. എന്നാല്‍ തിരിച്ചെടുക്കാനോ വളരെ പ്രയാസം"

    ReplyDelete
  16. "പരദൂഷണാന്വേഷണപരീക്ഷണങ്ങള്‍" കൊള്ളാം ....എന്നാലും ആരാ ആ ചെക്കന്‍ ??..

    ReplyDelete
  17. Good post. You were able to convey the message completely which is appreciated.

    All the best!

    ReplyDelete
  18. വളരെ സൂക്ഷ്മതയോടെ ഉള്ള അവതരണം.നര്‍മം വേണ്ടിടത്ത്
    മാത്രം ചേര്‍ത്തത് പരദൂഷണത്തിന്റെ വ്യാപ്തി അങ്ങ് ജോറാക്കി.
    ഒരു മാതിരി ആളെകണ്ട ആമയെപ്പോലെ ഉള്ള കണാരേട്ടന്റെ പോക്കും.
    രാവിലെ വയറു നിറഞ്ഞല്ലോ അല്ലെ?കിട്ടിയ ഗാപില്‍ നുഴഞ്ഞു കയറി
    ബസില്‍ കൂടിയപ്പോള്‍ അത് മനസ്സിലായി.ഗോവണിയും ചെക്കനും
    എല്ലാം പാറുവിന്റെ സൃഷ്ടി അല്ലെങ്കില്‍ നാണിയുടെ ബാകി.ഒരു സംശയം ബാകി.
    പാറു രാവിലെ അമ്മയോട് പറഞ്ഞത് ആരുടെ കാര്യം ആവും?മറ്റ് വല്ലവരുടെയും?
    തലക്കെട്ട്‌ അതിലും കിടിലന്‍ ..മനസ്സ് നിറഞ്ഞു അഭിനന്ദിക്കുന്നു..

    ReplyDelete
  19. ആ തിരി കൊളുത്തി വിട്ടത് ഒരു പടക്കപുരയിലോട്ടനെന്നു അവര്‍ അറിഞ്ഞില്ല

    ReplyDelete
  20. നര്‍മ്മത്തില്‍ ചാലിച്ച നല്ലൊരു കഥ..നല്ല അവതരണം..
    പലപ്പോഴും..
    നമ്മള്‍ ഓരോരുത്തരും..
    അറിയാതെ തന്നെ ഇത്തരമൊരു പരദൂഷണത്തിന്റെ ഭാഗം ആയിപ്പോകാറുണ്ട്..അല്ലെ..??ശരിക്കും..അസ്വദിച്ചു..വളരെ രസകരമായി..പറഞ്ഞിരിക്കുന്നു..
    ആശംസകള്‍..ഷിമിക്കുട്ടീ..

    ReplyDelete
  21. അതല്ലാ ശരിക്കും അങ്ങനൊരു ചെക്കനെ ഷാരടി മാഷ്ടെ മോള്‍ക്ക് അറിയില്ലെന്നാണോ?
    ഒന്നും ഇല്ലാണ്ട് ആരും ഒന്നും പറയില്ലാലോ .. ഹ ഹ!!! രസകരമായ ഒരു പോസ്റ്റ്‌...

    ReplyDelete
  22. ഉം...
    കൊള്ളാം!രസികൻ കഥ!

    ReplyDelete
  23. ayyo...paradooshanakkaare enikku pediyaa...

    ReplyDelete
  24. മാലപ്പടക്കത്തിനു തീപിടുത്തം തന്നെ!!
    ആസ്വദിച്ചു :))!

    ReplyDelete
  25. ennalum a chekaanaaraayirikkum... Aaa potte...

    ReplyDelete
  26. പരദൂഷണം ആയിരുന്നു എങ്കിലും കേള്‍ക്കാന്‍ രസം ഉണ്ടായിരുന്നു

    ReplyDelete
  27. @ ചാണ്ടിക്കുഞ്ഞ് , എന്റെ പരീക്ഷണങ്ങള്‍ക്കായുളള, കടിഞ്ഞൂല്‍ സംഭാവനയായ കതിനാവെടി ചാണ്ടിക്കുഞ്ഞില്‍ നിന്നും നന്ദി പൂര്‍വ്വം സ്വീകരിച്ചുകൊളളുന്നു.

    ഷാരടി മാഷിന്റെ മോള് : ഓ....... എന്തോ?‍.......
    എന്നതാ ചാണ്ടിക്കുഞ്ഞേ കൂകി വിളിക്കുന്നേ??? കതിനാവെടിക്ക് ഒച്ചപോരെന്നോ???ഇതു നല്ല
    കൂത്ത്! ആയിരത്തൊന്ന് ഉലുവക്ക് ഇതില്‍പ്പരമെന്തൊച്ചയുണ്ടാക്കാനാ....ഹല്ല പിന്നെ!

    @ jazmikkutty , സത്യം പറഞ്ഞാല്‍ , ഇതിലടങ്ങിയ സന്ദേശത്തെപറ്റി ചിന്തിക്കുന്നതു തന്നെ, ഇപ്പൊ ജാസ്മിക്കുട്ടി പറഞ്ഞപ്പോഴാണ്. നര്‍മ്മം മാത്രമായിരുന്നെന്റെ ലക്ഷ്യം. ദുഃഖങ്ങള്‍ മാത്രം എഴുതിമടുത്ത ഞാന്‍ പലരും ആവശ്യപ്പെട്ടതുപോലെ, ചുവടുമാറ്റം നടത്തിനോക്കിയതാണീ പരീക്ഷണം. മനപൂര്‍വ്വമല്ലെങ്കിലും, ചിലപ്പോള്‍ നമ്മളും പരദൂഷണം കേള്‍ക്കുന്നതില്‍ പങ്കാളികളാവാറുണ്ട്. അത് ഒരു ചെവിയിലൂടെ കേട്ട്, മറുചെവിയിലൂടെ വിടുകയാണ് ബുദ്ധി.
    പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്ന ജാസ്മിക്കുട്ടിക്കു നന്ദി.


    @shiji , Thank u dear....അവതരണം നന്നായെന്നറിഞ്ഞതില്‍ സന്തോഷം.

    @ റാണിപ്രിയ , സന്തോഷം. കലക്കിയ പരദൂഷണം രുചിച്ചുനോക്കാന്‍ വന്നതിനു നന്ദി.

    @ റാംജിസാര്‍ ,പരദൂഷണം ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. മാലപ്പടക്കത്തിനു പിടിച്ച തീ ചിരിപ്പടക്കത്തിനടുത്തെങ്കിലും എത്തിയിട്ടുണ്ടാവുമെന്നു കരുതിക്കോട്ടെ? പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി

    @റിയാസ് , ദാ.....അങ്ങോട്ടു നോക്കിയേ...ആ വളവിലൊരു ചായക്കട കാണുന്നില്ലേ? ? അവിടെയന്വേഷിച്ചാല്‍
    നേരറിയാം......അല്ലേല്‍ ഇപ്പൊ നീ അങ്ങോട്ടു പോണ്ട. ഏതോ തളിക്കുളംകാരനെക്കുറിച്ചൊരു കുശുകുശുപ്പ് നടന്നുകൊണ്ടിരിക്കുകയാ.....സമാധാനമായി
    അവരൊന്നു പറഞ്ഞു തീര്‍ത്തോട്ടെ. പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @mayflowers , പരദൂഷണകുതുകികള്‍ക്ക് ഇതൊക്കെവായിക്കാനെവിടെയാ നേരം നാട്ടുകാരീ...അവര്‍ പാതിക്കിട്ടത് പറഞ്ഞ് തീര്‍ക്കട്ടെ. ടി.വി. സീരിയലുകള്‍ വന്നതു കൊണ്ട് പഴയ പോലെ നേരം തീരെയില്ല. പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @സിബു , ഹ ഹ ഹ അതു കലക്കി. പണ്ടു ഞാനും ബാലരമയുടെ സ്ഥിരം വായനക്കാരിയായിരുന്നു ട്ടൊ.. എന്തായാലും സിബു ബാലരമ വായിച്ചതു കൊണ്ട് ,
    ഷാരടിമാഷിന്റെ മോളുടെ തലയില്‍ നിന്നുയര്‍ന്ന ‘പൊഹ’ സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞല്ലോ..സന്തോഷമായി. പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു
    നന്ദി.

    @ രമേശ്‌ സാര്‍ , ഹ ഹ ഹ ഇതു നല്ല കൂത്ത്....നല്ല പ്രായത്തില്‍ ഒരുങ്ങി നാലാളുകാണെ നടക്കാതെ പിന്നെ......പല്ലും കൊഴിഞ്ഞു, മുടിയും വെളുത്ത ശേഷം നടന്നിട്ടു വല്ല
    കാര്യോമുണ്ടോ? ഹല്ല പിന്നെ! ഇപ്പൊ കെളവന്മാര്‍ പോലും മധുരപതിനേഴുകാരികളെയേ നോട്ടമിടുന്നുള്ളൂ..... പരദൂഷണപരീക്ഷണ ങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    ReplyDelete
  28. @ചെറുവാടി , നമ്മുടെ നാട്ടിന്‍പുറം പോലെ സുന്ദരമാണോ ചെറുവാടീ.... പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @ജോഷി , ആണോ? പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @ ഹംസ, ഹ ഹ ഹ അവള്‍ മനസ്സിലൂറിച്ചിരിച്ചതിന്റെ പൊരുള്‍ മനസ്സിലാക്കിയെടുത്തുകളഞ്ഞല്ലോ ഹംസക്കാ....കൂട്ടുകാരികളോട് പറഞ്ഞ് ചിരിക്കാന്‍ ഒരു വിഷയം മുമ്പില്‍ വന്നുവീഴുമ്പോഴേക്കും, പടക്കപ്പൊരയ്ക്ക് തീ പിടിച്ച് ഫ്യൂസ് പോവുമെന്നാരുകണ്ടു? ഞാന്‍ സിബുവിനോടു പറഞ്ഞപോലെ, ചിത്രകഥകള്‍
    വായിക്കുന്നവര്‍ക്ക് ആ ‘പൊഹ’ സങ്കല്‍പ്പിക്കാന്‍ എളുപ്പമായിരിക്കും. പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @നേന , മോളു പറഞ്ഞാ പിന്നെ അപ്പീലില്ല. കാടിവെളള വിശദീകരണം എടുത്തുകളഞ്ഞിട്ടുണ്ട്. കണ്ണൂര്‍ക്കാരു മാത്രമല്ല ല്ലോ ഇതു വായിക്കുന്നത്. എല്ലാ നാട്ടിലും
    കാടിവെളളമെന്നാണോ പറയുക എന്നറിയില്ലായിരുന്നു. അഥവാ ആര്‍ക്കെങ്കിലും, മനസ്സിലായില്ലേല്‍ കഥയ്ക്കിടയില്‍ ഒരു കല്ലുകടി വേണ്ടെന്നു കരുതിയാ അങ്ങനെ കൊടുത്തത്. ങ്ഹാ.. പിന്നൊരു കാര്യം...പരദൂഷണം പറേന്നതിന്റെ ഏഴയലത്തു മോളു പോയേക്കരുത് ട്ടോ...കണ്ടില്ലേ....ഒക്കെ ഒരു
    തീക്കളിയാ...പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @ജീവി , ഹ ഹ ഹ അതെന്നെ....ഇങ്ങനല്ലേ ഓരോന്നു പഠിക്ക്യ ,അനുഭവം ഗുരു ... പരദൂഷണപരീക്ഷണ ങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @Vayady, ശരിയാണ് വായാടീ...പ്രത്യക്ഷത്തിലല്ലെങ്കില്‍ പരോക്ഷമായെങ്കിലും നമ്മളും പരദൂഷണത്തില്‍ പങ്കാളികളാവുന്നുണ്ട്. എങ്കിലും...പരദൂഷണം,
    ആത്മസംതൃപ്തിക്കുളള ഉപാധിയാക്കുന്നവര്‍ ശരിക്കും പലരുടേയും ജീവിതം തകര്‍ക്കുന്നു. വായാടി പറയുന്നതെല്ലാം ‘പിച്ചും പേയും’ അല്ലെന്നു ഈ നല്ലൊരു
    പാഠമുള്‍ക്കൊള്ളുന്ന കഥയില്‍ നിന്നും മനസ്സിലായി. പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @faisu , എന്നാലുമെന്റെ ഫൈസൂ...നിനക്കത്ര നിര്‍ബ്ബന്ധാ‍ണേല്‍ , റിയാസിനെ വിളിച്ചാ വിശദ വിവരമറിയാം. അവനു ഞാനാ ചായക്കട കാണിച്ചുകൊടുത്തിട്ടുണ്ട്.

    @ Pranavam Ravikumar, Thank you sir.

    @ ente lokam, ഹും...രാവിലെതന്നെ അമ്മേടെ വായീന്നു കിട്ടിയപ്പൊ തന്നെ വയറുനിറഞ്ഞിരുന്നു. ഇപ്പൊ കഴുത്തോളമെത്തി.
    പാറുവിനൊരു ഗുണമുണ്ട്; ഒരാളെക്കുറിച്ച് അയാളോടുതന്നെ ദുഷിപ്പ് പറയില്ല. നല്ല തേനൂറും വിധം സംസാരിച്ച്, അവരുടെ മനസ്സിലുളളതു മുഴുവന്‍ ഊറ്റിയെടുത്ത്, അതിനെ വളച്ചൊടിച്ചേ മറ്റുളളവര്‍ക്കു കൊടുക്കൂ. അധാ...... ..... പാറു! പിന്നെ തലക്കെട്ട്.....ഇതൊരു പുതിയ പരീക്ഷണം തന്നെയല്ലേ.. പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @jayaraj , ഹ ഹ ഹ പടക്കപ്പുര കത്തി ചാരമായി, പൊക പോന്നതു കണ്ടില്ലേ? പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    ReplyDelete
  29. @ Bijli , ഈ ഞാനുള്‍പ്പെടെ, വായനക്കാരില്‍ ഭൂരിഭാഗവും നര്‍മ്മമിഷ്ടപ്പെടുന്നവരാണ് എന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുളളത്. മരിച്ചവീട്ടില്‍ പോകുന്നതിനേക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുക കല്ല്യാണവീട്ടില്‍ പോകാനല്ലേ?? അത്രയേ ഞാന്‍ ഉദ്ദേശിച്ചുളളൂ..... :)
    അതെയതെ...ഞാന്‍ വായാടിയോടു പറഞ്ഞതു ശ്രദ്ധിക്കുമല്ലോ?പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @ കണ്ണന്‍ , ഹും...അവള്‍ പുരികം ചുളിച്ചു മുഖം തിരിച്ചുകൊണ്ടു വിളിച്ചുപറഞ്ഞു. “ദേ അമ്മേ.....ഈ കണ്ണന്‍ പറേന്നതു കേട്ടില്ലേ? തീയില്ലാതെ പൊഹയുണ്ടാവ്വോ ന്ന്. ഇവനേം നാണീടെ വണ്ടീല്‍ കെട്ടാന്‍ സ്ഥലമുണ്ടാവ്വോ???”പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @jayan sir, കഥ രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @സുജിത് , ന്തേ? വല്ല ഏടാകൂടവും ഒപ്പിച്ചിട്ടുണ്ടോ?? ഇങ്ങനെ പേടിക്കാന്‍ ??? പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @നിശാസുരഭി , ആസ്വദിച്ചെന്നാല്‍ ചിരിപ്പടക്കത്തിനു തീക്കൊളുത്തിയെന്നു കരുതിക്കോട്ടേ? പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @ prachodkumar , നിങ്ങക്കു റിയാസിനേം, ഫൈസൂനേം പരിചയമുണ്ടാവില്ല. അല്ലേ? അല്ലേല്‍ അവരു പറഞ്ഞുതരുമായിരുന്നു. പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി.

    @ഒഴാക്കന്‍ , ആണോ ഒഴാക്കാ....കേട്ടോളൂ...കേട്ടോളൂ..... ജീവി പറഞ്ഞതു പോലെ കേള്‍ക്കേണ്ടതു കേട്ടാലേ...തോന്നേണ്ടതു തോന്നൂ..... പരദൂഷണപരീക്ഷണങ്ങള്‍ക്കു കൂട്ടുവന്നതിനു നന്ദി

    ReplyDelete
  30. ഷാരടി മാഷിന്റെ മോള്....പാവം ..അന്ന് മുതല്‍ ഒളിച്ചു കേള്‍ക്കാല്‍ നിര്‍ത്തിയോ ?

    ReplyDelete
  31. 'പരദൂഷണം പറയുന്നത് മാത്രമല്ല,കേള്‍ക്കുന്നതും ആരോഗ്യത്തിനു ഹാനികരം'

    നര്‍മത്തില്‍ ചാലിച്ച് നല്ലൊരു സന്ദേശം വായനക്കാര്‍ക്ക്‌ നല്‍കുന്നതില്‍ വിജയിച്ചിരിക്കുന്നു.... തുടരുക ഈ ജൈത്രയാത്ര!

    ReplyDelete
  32. പരദൂഷണം തന്നെയല്ലെ ഇക്കാലത്ത് മാധ്യമങ്ങള്‍ പോലും മാര്‍ക്കറ്റ് ചെയ്യുന്നത് എന്ന് തോന്നിപ്പോകാറുണ്ട്.

    ആശംസകളോടെ,

    ReplyDelete
  33. ശരിക്കും നമ്മള്‍ എല്ലാരും മനസ്സിലാക്കേണ്ട ഒരു കാര്യമാണിത്
    ഇടക്കൊക്കെ ഇങ്ങോട്ട് ഒന്ന് വാ

    ReplyDelete
  34. ആദ്യത്തെ വരി മുതൽ ചെവി കൂർപ്പിച്ച് നിൽക്കുവാരുന്നു. ഒടുക്കം ആളെ പിടികിട്ടിയെങ്കിലും ആ പരദൂഷണം (അതോ സത്യമോ?) കേൾക്കാൻ കഴിയാഞ്ഞതിന്റെ വിഷമം അങ്ങട് മാറണില്ല. അടുത്ത പോസ്റ്റിൽ എന്താ കേട്ടേന്ന് എഴുതണേ..

    ReplyDelete
  35. നല്ല രസമുണ്ടായിരുന്നു വായിക്കാന്‍.
    തന്നെക്കുറിച്ച് തന്നെ പരദൂഷണം പറയുന്നത് കേള്‍ക്കുക എന്നത് വളരെ നല്ല അനുഭവമായിരിക്കും അല്ലേ..
    ന്നാലും മ്മടെ ഷാരടി മാഷിന്റെ മോളുടെ ഒരു കാര്യമേ... ല്ലേ?

    ReplyDelete
  36. നര്‍മ്മവും ധര്‍മ്മവും സമ്മേളിക്കുന്ന വായനാസുഖം തരുന്ന രചന . ഭാവുകങ്ങള്‍

    ReplyDelete
  37. പരദൂഷണങ്ങള്‍ ഇല്ലെങ്കില്‍ എന്തൊരു ലോകം...നല്ല നര്‍മ്മത്തോടെ അവതരിപ്പിച്ചു.. രസത്തോടെ വായിച്ചു.. ..ആശംസകളോടെ..

    ReplyDelete
  38. ഇത് കലക്കി മാഷെ...ഞാന്‍ ഇന്നാ വായിക്കണേ...താമസിച്ചു പോയതിനു സോറി...ഇത് തകര്‍ത്തു..നല്ല രസമുണ്ടായിരുന്നു വായിക്കാന്‍...നല്ല ഫ്ലോ...ഒന്നൂടെ പറയാതെ വയ്യ...എല്ലാ ആശംസകളും...

    ReplyDelete
  39. കിട്ടണം കിട്ടണം സഖിയ്ക്ക്‌ ഇത് തന്നെ കിട്ടണം.. ഛെ, ഡോസേജ് കുറഞ്ഞല്ലോ എന്നാ വിഷമം മാത്രം. പരദൂഷണം ആസ്വദിച്ചതല്ലേ.
    ഒരു ചിന്ന സംശയം, തല ഫ്യൂസ് ആയതല്ലേ, ഇനിയിപ്പോ പുതിയ പോസ്റ്റുകള്‍ ഒന്നും ഉണ്ടാവില്ലല്ലോ അല്ലേ? ഹി ഹി.
    അല്ല ആരാ ചെക്കന്‍?? ഷാരടി മാഷിന്റെ നമ്പര്‍ എത്രയാ? മോളുടെ കള്ളകളികള്‍ പാവം അറിയുന്നുണ്ടോ ആവോ?

    ജസ്മിക്കുട്ടി എല്ലാം കിറുകൃത്യം പറഞ്ഞിരിക്കുന്നു. വായുവിന്റെ കഥയും സൂപ്പര്‍. സഖിയെ, കൊള്ളാംട്ടോ. ഇനിയും നര്‍മത്തില്‍ പൊതിഞ്ഞ
    ഐറ്റംസ് പോരട്ടെ. ഇനിയും കാണാം. ജയ്‌ ഹിന്ദ്‌

    ReplyDelete
  40. പറയാന്‍ വിട്ടു പോയി. ആ ശീര്‍ഷകം വളരെ ഇഷ്ടായി

    ReplyDelete
  41. സരസമായ അവതരണം,,
    എനിക്കിഷ്ടപ്പെട്ടു,പരദൂഷനത്തിന്‍റെ ഒരു പോക്കേയ്...ഒരൊന്നൊന്നര പോക്കുതന്നെ...
    ഇനി ഇവിടെ ഇടയ്ക്കിടെ വരുന്നുണ്ട്,

    ReplyDelete
  42. Effortless flow of words, beautiful presentation, exhilarating humor and above all, with an unforgettable message. liked it.

    ReplyDelete
  43. ശരിക്കും നാളുകള്‍ക്കു ശേഷം സരളമായ
    ഒരു കഥ വായിക്കാനായി.

    ReplyDelete
  44. ആദ്യമായാണ്‌ ഈ വഴി വരുന്നത്.. ചായ തന്നില്ലട്ടോ........

    ReplyDelete
  45. പരദൂഷണം എന്നെപ്പറ്റി അല്ലാത്തതുകൊണ്ട് വായിക്കാന്‍ നല്ല രസം.

    ReplyDelete
  46. നന്നായി ഈ പോസ്റ്റ്. പരദൂഷണം നര്‍മത്തില്‍ ചാലിച്ച് തുടരൂ...

    ReplyDelete
  47. MyDreams
    കുഞ്ഞൂസ്
    കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
    പഞ്ചാരക്കുട്ടന്‍
    kARNOr(കാര്‍ന്നോര്)
    കിരണ്‍
    Abdulkader kodungallur
    elayoden
    abith francis
    ഹാപ്പി ബാച്ചിലേഴ്സ്
    ~ex-pravasini*
    salam pottengal
    ജയിംസ് സണ്ണി പാറ്റൂര്‍
    വിരല്‍ത്തുമ്പ്
    DIV▲RΣTT▲Ñ
    krishnakumar513

    പരദൂഷണപരീക്ഷണം വിജയകരമാക്കിത്തന്ന ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  48. പരദൂഷണത്തിന്‍റെ തിക്ത ഫലങ്ങളാല്‍ ഏറെ വൈകിയാണ് എന്‍റെ ചേച്ചിമാര്‍ക്കു ഒരു ജീവിതം തുടങ്ങുവനായത്..... അവരുടെ യൌവനം മുഴുവനും...പരദൂഷകര്‍ തൂവലുകളാക്കി മാറ്റി.

    ReplyDelete
  49. അല്പം പരദൂഷണം ഇഷ്ട്ടപ്പെടാത്ത ഏതു ഗ്രാമീണന്‍ !
    @ vayadi തൂവല്‍ കഥ കലക്കീട്ടോ..

    ReplyDelete
  50. പരദൂഷണം പാരദൂഷണം ആയി .

    ReplyDelete
  51. ഈ ബൂലോകത്ത് എനിക്ക് കണ്ടെത്താന്‍ കഴിയാത്ത ഒരുപാടൂ പ്രതിഭകള്‍ ഉണ്ടെന്നു ഓരോ ബ്ലോഗിലും ചെന്നെത്തുമ്പോള്‍ മനസ്സിലാകുന്നു.സിമ്പിള്‍. ചെറിയൊരു ആശയം വിശാലമായ പശ്ചാത്തലത്തില്‍, നമുക്ക് ചുറ്റുമുള്ള കഥാ പാത്രങ്ങളെ മനസ്സില്‍ കാണും വിധം , ലളിതവും സുന്ദരവുമായി പകര്‍ത്തിയിരിക്കുന്നു.

    "എന്റെ ഫ്യൂസ് പോയെന്നു മാത്രമല്ല; കുറച്ചുമുമ്പേ അടുക്കളയില്‍ നിന്നുയര്‍ന്ന പുകച്ചുരുളുകള്‍ എന്റെ തലയില്‍ നിന്നുയരുന്നതുപോലെ തോന്നി. മനസ്സിലൂറിയചിരിയുടെ ഫിലമെന്റ് അടിച്ചുപോയി, മുഖത്ത് കൂരിരുട്ടുപരന്നു"

    വളരെ സരസമായ പ്രയോഗങ്ങള്കൊണ്ട്,
    വായന സുഖകരമാക്കി തീര്‍ത്തിരിക്കുന്നു.

    വരികളില്‍ ജീവനുള്ള കഥാപാത്രങ്ങളെ
    വായനക്കാരന്‍ നേരില്‍ കാണും വിധം
    അനുഭവ സുന്ദരമാകിയിരിക്കുന്നു "
    പരദൂഷനാന്വേഷണ പരീക്ഷണങ്ങള്‍"

    ഈ വിരല്‍തുമ്പില്‍ നിന്നും ഇനിയും
    വിരിയട്ടെ നറുമണമുള്ള ഒരായിരം
    കുസുമങ്ങള്‍

    ഭാവുകങ്ങളോടെ
    ---ഫാരിസ്‌

    ReplyDelete
  52. പണ്ടുകാലത്ത് പാല്‍ കൊണ്ടുവരുന്നവരുടെ സ്ഥിരം പരിപാടിയായിരുന്നു പരദൂഷണം എന്ന് തോന്നുന്നു - ഞങ്ങടോടേം അങ്ങനെ തന്നെ. പക്ഷെ ഷാരസ്യാരമ്മയെപ്പോലെ അല്ലായിരുന്നു എന്റെ വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍, കേട്ടോ - ഇതില്‍ അവരുടെ full participation ഉണ്ടായിരുന്നു. ഏതായാലും TV യുഗം വന്നതോടെ പരദൂഷണത്തിന് കുറെ കുറവ് വന്നിട്ടുണ്ട് - നാട്ടുകാരുടെ തെമ്മാടിത്തം കൂടിയതിനനുസരിച്ചുള്ള പരദൂഷണമൊന്നും ഇക്കാലത്തില്ല.

    ReplyDelete
  53. ചക്കിനു വെച്ചത് .............. ഇനി ഈ പരധൂഷണങ്ങള്‍ ഒന്നും കേള്‍ക്കാന്‍ പോകണ്ട .. fuse‌ പോകാതെ നോക്കിക്കോ

    ReplyDelete
  54. സഖി ക്ക് അവര്‍ പാര ആവാതെ സൂക്ഷിക്കുക,

    ReplyDelete
  55. ആദ്യമായിട്ടാണിവിടെ... ഇഷ്ടമായി

    ReplyDelete
  56. അപ്പോ ആ ചെക്കന്‍ ഏതാ?എനിക്ക് ഒരെത്തുംപിടിയും കിട്ടിയില്ല

    നിങ്ങക്കറിയില്ലേലും നാട്ടുകാര്‍ക്കറിയാം. ഇതാണിതിന്റെ പ്രത്യേകത. രസകരമായി

    ReplyDelete
  57. പെണ്ണുങ്ങളാണ് ഏഷണി, പരദൂഷണം എന്നിവ മൊത്തമായും ചില്ലറയായും വിപണനം നടത്തുന്നതും വാങ്ങുന്നതും. മറ്റുള്ളവരെ നിനച്ചു സ്വയം അതിനു ഇരയായ സ്വപ്ന സഖിക്കു ആദരാജ്ഞലികള്‍ !

    ReplyDelete
  58. ഷിമി എങ്ങനെ ഉണ്ട് പുതു വര്ഷം ?
    പുതിയ പരദൂഷണങ്ങള്‍ വല്ലതും തടഞ്ഞോ.
    ഹാപ്പി ന്യൂ ഇയര്‍...

    ReplyDelete
  59. മന്ഥര, ഇയാഗോ,കൊടന്തയാശാൻ, തുടങ്ങി എത്രയെത്ര ഏഷണിക്കാരാ ലോകം കലക്കാൻ നടക്കുന്നത്.

    അതിനെല്ലാ‍ം നാം ചെവി വെച്ചു കൊറ്റുക്കും. ഒറ്റുവിൽ അവനവന്റെ പറമ്പിൽ പാട്ടത്തിനെടുത്ത് ഏഷണി കൃഷി ചെയ്ത് വിളവെടുക്കുമ്പോഴാ നമ്മൾ കലങ്ങി മറിയുന്നത്.

    നാടൻ മാത്രമല്ല എല്ലാക്കാലത്തെയും എല്ലായിടങ്ങളിലെയും ജീവിതം പരദൂഷണത്തിൽ പൊതിഞ്ഞതാണ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഹോബി പരദൂഷണമാണെന്ന് ചുള്ളിക്കാട് പണ്ടെ പറഞ്ഞിട്ടുൺന്റ്.

    അല്ല ചാണ്ടിക്കുഞ്ഞ് ചോദിച്ച പോലെ ആരാ ചെക്കൻ?

    ReplyDelete
  60. പരദൂഷണം ചെവികൂര്‍പ്പിച്ചു കേട്ടുനിന്ന എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും, പുതുവര്‍ഷാശംസകളും രേഖപ്പെടുത്തുന്നു.

    ആ‍ ചെക്കന്‍ ആരാണെന്നോ???? ആരായിരിക്കും ആ ചെക്കന്‍??????

    ReplyDelete
  61. നര്‍മ്മം കലക്കിയിട്ടുണ്ട്.. പരദൂഷണാന്വേഷണപരീക്ഷണങ്ങള്‍ ഒരു തുടര്‍ക്കതയാക്കാവുന്നതാണ്..
    പിന്നെ, പരദൂഷണം പറയുന്നതും കേട്ട് ആസ്വദിക്കുന്നതും എഴുതുന്നതും ഒരു കഴിവാണ് കേട്ടോ.. :-) ഓം.. പരദൂഷണായ നമഹ മന്ത്രം ദിവസേന പന്ത്രണ്ടു തവണ ചൊല്ലിയാല്‍ ഇതിലും നല്ല പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്... :-)
    പോസ്റ്റും, കമന്റുകള്‍ക്ക് കൊടുത്ത മറുപടിയും ഒരുപാട് ഇഷ്ടായി കേട്ടോ..

    ReplyDelete
  62. ന്നാലൊ..
    ന്റെ കണാരേട്ടന്‍!
    ദൊന്നും അധികം കേള്‍ക്കണ്ടലോ.
    ല്ലേ ഷാരടി മാഷിന്റെ മോളെ...

    നന്നായി.
    അഭിനന്ദനങ്ങള്‍...

    ReplyDelete
  63. നല്ല സുന്ദരൻ കഥ. ഇഷ്ടപ്പെട്ടു

    ReplyDelete
  64. പുതുവര്‍ഷാപോസ്റ്റൊന്നും ഇല്ലെന്ന് നോക്കാന്‍ വന്നതാ :)

    ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരവും നേരുന്നു..

    ReplyDelete
  65. മലയാളിയുടെ പര്യായമെടൂത്താ കളി അല്ലേ
    ഒരു ഭാഗത്ത് തീ പിടിച്ച് മറുവശം വരെ കത്തിത്തീർന്നതറിഞ്ഞില്ല...!
    ഒപ്പം പുതുവർഷാശംസകളൂം കേട്ടൊ

    ReplyDelete
  66. സഖി കലക്കി..

    എല്ലാ ഭാവുകങ്ങളും..

    www.chemmaran.blogspot.com

    ReplyDelete
  67. രസകരമായ ഒരു പരദൂഷണകഥ വായിച്ചുകൊണ്ടാണ് സ്വപ്നസഖിയിലേക്കുള്ള വരവ്. പഴയ പോസ്ടുകൾ വായിച്ചുകൊണ്ടിരിക്കുന്നു.

    ReplyDelete
  68. നാട്ടുകാരിയാ അല്ലെ!
    (അതുകൊണ്ടായിരിക്കും പോസ്റ്റ്‌ നന്നായത്)
    ഹഹഹാ..

    ReplyDelete
  69. നല്ല അവതരണം.
    തുടരുക...

    ReplyDelete
  70. പരദൂഷണമാസ്വദിച്ച എല്ലാകൂട്ടുകാര്‍ക്കും, പുതുവര്‍ഷത്തിലെ പുതിയ കൂട്ടുകാര്‍ക്കും ഒരായിരം നന്ദിരേഖപ്പെടുത്തുന്നതോടൊപ്പം, പുതുവര്‍ഷാശംസകളും നേര്‍ന്നുകൊള്ളുന്നു.

    ReplyDelete
  71. @ മഹേഷ്‌ വിജയന്‍ , അപ്പോ പേരു സൂചിപ്പിക്കും പോലെ ആ മന്ത്രം കൊണ്ട്, പരദൂഷണപരീക്ഷണങ്ങളില്‍ വിജയം കണ്ടെത്തിയ ആളാണല്ലേ? :)

    @ കണ്ണൂരാന്‍ ,നാട്ടുകാരിയാണത്രെ! നാട്ടുകാരി. എത്ര കാലമായി ഞാന്‍ താങ്കളോട് കൂട്ടുകൂടിയിട്ട്? എന്നിട്ടിപ്പൊഴല്ലേ ഇങ്ങോട്ടൊന്നു തിരിഞ്ഞുനോക്കാന്‍ തോന്നിയുള്ളൂ ?? :)

    ReplyDelete
  72. ഇതെങ്ങനെ ഞാന്‍ മിസ്സക്കി എന്ന് മനസിലാകുന്നില്ല.... നല്ല പോസ്റ്റ്‌... സരസമായീ പറഞ്ഞു. അഭിനന്ദനങ്ങള്‍

    ReplyDelete
  73. ഇതെങ്ങനെ ഞാന്‍ മിസ്സക്കി എന്ന് മനസിലാകുന്നില്ല.... നല്ല പോസ്റ്റ്‌... സരസമായീ പറഞ്ഞു. അഭിനന്ദനങ്ങള്‍

    ReplyDelete
  74. അപ്പോ നാട്ടുകാരേകൊണ്ട് ശരിക്കും പറയിപ്പിച്ചതാല്ലേ!!

    ReplyDelete
  75. വേണുഗോപാല്‍ ജീ , വൈകിയെങ്കിലും വന്നതില്‍ വളരെ സന്തോഷം. വായനയ്ക്കു നന്ദി.

    nikukechery , ഇങ്ങനെ വരികള്‍ക്കിടയില്‍കൂടി വായിക്കുന്നവരാണ് പിന്നീട് പരദൂഷണവിദഗ്ദരും , പാരയില്‍ പ്രാവീണ്യം നേടിയവരുമായിത്തീരുന്നതെന്നാണ് പരദൂഷണാന്വേഷണ പരീക്ഷണങ്ങളിലൂടെ എനിക്കു മനസ്സിലായിട്ടുള്ളത്. ഇത്തരക്കാരെ കൂടുതല്‍ പരീക്ഷണവിധേയമാക്കിയാലേ ഇതില്‍ നിന്നും മോചനമാര്‍ഗ്ഗം നിര്‍ദ്ദേശിക്കാന്‍ കഴിയൂ. വന്നതിലും, വായിച്ചതിലും വളരെ നന്ദി.

    ReplyDelete
  76. എന്റെ ഒരു ഒടുക്കത്തെ തിരക്കും മടിയും എനിക്കുതന്നെ വെറുപ്പായി തുടങ്ങിയിരിക്കുന്നു, അത് കാരണം ഇങ്ങിനെയുള്ള നല്ല വഴികളില്‍ എത്താന്‍ വൈകുന്നു സഖി , പരദൂഷണ പ്രിയര്‍ക്കു ഒരു പാഠമാണീ കഥ .നന്നായി നല്ല ഒഴുക്കോടെ എഴുതി.

    ReplyDelete
  77. അവസരം പോസ്റ്റ്‌ ബ്ലോഗില്‍ കാണുന്നില്ലാലോ ,delete aakkiyo

    ReplyDelete
  78. പരദൂഷണ കഥ നന്നായിരിയ്ക്കുന്നു!!
    ഇനിയും തുടരുക....
    ആശംസകളോടെ

    ReplyDelete
  79. മനോഹരമായിരിക്കുന്നു എഴുത്ത്. നല്ല അവതരണം.

    greetings from trichur

    ReplyDelete
  80. നല്ല കഥ. പിന്നെ, പരദൂഷണം കേള്‍ക്കുക ഒരു സുഖമുള്ള ഏര്‍പ്പാടുതന്നെ.

    ReplyDelete
  81. പരീക്ഷണങ്ങൾ നന്നായിരുന്നു. അത് വായനായോഗ്യം തന്നെ എന്നാണ് പ്രതികരണങ്ങളും കാണിക്കുന്നത്. പക്ഷേ, പരീക്ഷണം വിജയിച്ചതിന്റെ അനുരണനങ്ങളെവിടെ?

    ReplyDelete