Monday, June 24, 2013

ആലിപ്പഴങ്ങള്‍




മഴനൂലുകളില്‍ കോര്‍ത്ത
വെള്ളാരം കല്ലുകള്‍
വീശിയെറിയുന്നു
വേനലെന്ന
വികൃതിപ്പയ്യന്‍

വേഗമൊട്ടും കുറയ്ക്കാതെ
വാശിയോടെ
വാരിക്കൂട്ടുന്നു
വഴിതെറ്റിവന്നൊരു
വടക്കന്‍ കാറ്റ്

മണ്ണിന്‍ മാറിലെറിഞ്ഞ്
കാണാതെ പോയ
കല്ലുകള്‍ തേടി
വിണ്ണിലൂടൊരു
വെണ്മേഘം

6 comments:

  1. ആലിപ്പഴം പെറുക്കാന്‍....
    നല്ല ഭാവന
    ആശംസകള്‍

    ReplyDelete
  2. നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete
  3. ആലിപ്പഴം തലയില്‍ വീഴും

    ReplyDelete
  4. എന്റെ വരികളിലൂടെ കണ്ണോടിച്ച എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  5. മഴപെയ്യട്ടെ..മനസ്സ് കുളിര്‍ക്കും വരെ

    ReplyDelete