പകല്‍ സ്വപ്നങ്ങളില്‍
മിഴി പൂഴ്ത്തി മനസ്സ്
നീയുതിര്‍ത്ത ചാറ്റല്മഴയിലെന്
പുഞ്ചിരി തീര്‍ത്ത മഴവില്ലിനു
ആറുനിറങ്ങള്
പാതിവഴിയിലെന്നോ
സന്ധ്യയ്ക്കു സ്വന്തമായ കുങ്കുമനിറം !
വഴിയോരമാകെ
മിഴി കൂമ്പിയ മഴമേഘങ്ങള്‍
രാത്രി തീര്‍ത്ത നിശബ്ദതയില്‍
പെയ്തൊഴിഞ്ഞ ചുടുനീര്മഴ!
മഴനിറഞ്ഞ വഴികളില്‍
ഇതളടര്‍ന്ന മൊഴിപ്പൂവുകള്
ഊര്‍ന്നിറങ്ങിയ മൌനങ്ങളില്
ഒഴുകിയകന്ന മിഴിനീര്പുഴ!
വഴിയോരമാകെ
ReplyDeleteമിഴി കൂമ്പിയ മഴമേഘങ്ങള്‍
മനോഹരമായിരിയ്ക്കുന്നു
ഇതുവഴി വന്ന് അഭിപ്രായം കുറിച്ച താങ്കളുടെ സന്മനസ്സിനു നന്ദി അജിത് സര്
ReplyDeleteനല്ല വരികള്‍
ReplyDeleteആശംസകള്‍
വായിച്ച് അഭിപ്രായമറിയിച്ച നല്ലമനസ്സിനു നന്ദി സര്
Deleteകവിത കണ്ടിട്ട് സന്തോഷം തോന്നുന്നു...
ReplyDeleteനല്ല വരികൾ...നല്ല ഭാവന...
വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു....