Friday, June 14, 2013

മനസ്സിലൊരു മഴവില്ല്




പകല്‍ സ്വപ്നങ്ങളില്‍
മിഴി പൂഴ്ത്തി മനസ്സ്
നീയുതിര്‍ത്ത ചാറ്റല്‍മഴയിലെന്‍
പുഞ്ചിരി തീര്‍ത്ത മഴവില്ലിനു
ആറുനിറങ്ങള്‍
പാതിവഴിയിലെന്നോ
സന്ധ്യയ്ക്കു സ്വന്തമായ കുങ്കുമനിറം !

വഴിയോരമാകെ
മിഴി കൂമ്പിയ മഴമേഘങ്ങള്‍
രാത്രി തീര്‍ത്ത നിശബ്ദതയില്‍
പെയ്തൊഴിഞ്ഞ ചുടുനീര്‍മഴ!

മഴനിറഞ്ഞ വഴികളില്‍
ഇതളടര്‍ന്ന മൊഴിപ്പൂവുകള്‍
ഊര്‍ന്നിറങ്ങിയ മൌനങ്ങളില്‍
ഒഴുകിയകന്ന മിഴിനീര്‍പുഴ!

5 comments:

  1. വഴിയോരമാകെ
    മിഴി കൂമ്പിയ മഴമേഘങ്ങള്‍

    മനോഹരമായിരിയ്ക്കുന്നു

    ReplyDelete
  2. ഇതുവഴി വന്ന് അഭിപ്രായം കുറിച്ച താങ്കളുടെ സന്മനസ്സിനു നന്ദി അജിത് സര്‍

    ReplyDelete
  3. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. വായിച്ച് അഭിപ്രായമറിയിച്ച നല്ലമനസ്സിനു നന്ദി സര്‍

      Delete
  4. കവിത കണ്ടിട്ട് സന്തോഷം തോന്നുന്നു...
    നല്ല വരികൾ...നല്ല ഭാവന...
    വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു....

    ReplyDelete