Saturday, October 30, 2010

കറിവേപ്പിലകള്‍രുചിയും, മണവുമേകണമെന്നതു കടമ.
കര്‍ത്തവ്യ നിര്‍വ്വഹണത്താല്‍ ,
വറചട്ടിയിലാത്മസംതൃപ്തി.
വെന്തുനീറുന്നതു , ചങ്കിലെ നീരു-
വറ്റിത്തീരും വരെ.

മണമില്ല; ഗുണമില്ലയതില്‍പിന്നെ!

വലിച്ചെറിയുന്നൂ ചിലര്‍ ,
തങ്ങളിലോടും നീരിന്നുറവിടത്തെ;
കാലചക്രമുരുളുമെന്ന
ചിന്തയില്ലാതെ !

കരിഞ്ഞുണങ്ങുന്നൂ
പൊടിഞ്ഞുപോകുന്നൂ
എരിഞ്ഞടങ്ങുന്നൂ
പരിഭവമില്ലാതെ !
44 comments:

 1. തീർച്ചയായും മാത്യകാപരമായ ഒരു ജീവിതം.മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക എന്നതിനെക്കാൾ ആനന്ദം പകരുന്ന മറ്റൊന്നില്ല.
  അങ്ങിനെയുള്ളവരെ നാം തിരിച്ചറിയതേ പോകുന്നു പലപ്പോഴും.
  ആശയം നന്നായിരിക്കുന്നു

  ReplyDelete
 2. നല്ല ആശയം,മികച്ച അവതരണം!ആശംസകള്‍

  ReplyDelete
 3. കറിവേപ്പിലകൾ നന്നായി. നമ്മളെല്ലാവരും ഇതു പോലെ തന്നെയാണ് ഓരോന്നും ചെയ്യുന്നത്. ആവശ്യം കഴിഞ്ഞാൽ കൂരായണ.. അവതരിപ്പിച്ചിരിക്കുന്നത് വളരെ നന്നായിട്ടുണ്ട്. ആശംസകൾ

  ReplyDelete
 4. നന്നായിട്ടുണ്ട്

  ReplyDelete
 5. "വലിച്ചെറിയുന്നൂ ചിലര്‍ ,
  തങ്ങളിലോടും നീരിന്നുറവിടത്തെ;
  കാലചക്രമുരുളുമെന്ന
  ചിന്തയില്ലാതെ !"


  പച്ചയായ ജീവിത സത്യങ്ങൾ വളരെ നന്നായ്‌ എഴുതി..കാലചക്രം ഇനിയുമുരുളും...കവിത നന്നായി എല്ലാ ആശംസകളും

  ReplyDelete
 6. സമൂഹം അങ്ങനെയാണ് . ഒരു കാര്യത്തിനായി മറ്റുള്ളവരെ ആശ്രയിക്കുകയും അതിനു ശേഷം അവരെ ഒഴിവാക്കുകയും ചെയ്യുന്നു. കവിത നന്നായിരിക്കുന്നു.

  ReplyDelete
 7. വലിച്ചെറിയുന്നൂ ചിലര്‍ ,
  തങ്ങളിലോടും നീരിന്നുറവിടത്തെ;
  കാലചക്രമുരുളുമെന്ന
  ചിന്തയില്ലാതെ !

  ഒരു കഥ പോലെ നന്നാക്കിയിരിക്കുന്നു ചെറിയ വരികളില്‍.
  ഭാവുകങ്ങള്‍.

  ReplyDelete
 8. അസ്സല്‍ കവിത..കറിവേപ്പില പോലെ മണക്കുന്നു..

  ReplyDelete
 9. ശരിയാണ് അനിയാ,അവരെ അവഗണിക്കുമ്പോഴുളള ദുഃഖം പലരും മനസ്സിലാക്കുന്നില്ല. വായനയ്ക്കു നന്ദി

  krishnakumar513 ഇതിലൂടെ കടന്നുപോയതിനു വളരെ നന്ദി.

  ഹാപ്പി ബാച്ചിലേഴ്സ് താങ്കള്‍ പറഞ്ഞത് തികച്ചും ശരിതന്നെ. അഭിപ്രായത്തിനു നന്ദി.
  ശ്രീ, നന്ദു വായനയ്ക്കു നന്ദി.

  ReplyDelete
 10. റാംജി സാര്‍ , ചോരയും,നീരും വറ്റിച്ച്,കഷ്ടപ്പെട്ട് അദ്ധ്വാനിച്ച്,വളര്‍ത്തി വലുതാക്കിയ മക്കള്‍ തന്നെ മാതാപിതാക്കളെ വലിച്ചെറിയുന്ന അവസ്ഥ നേരില്‍ കണ്ടപ്പോള്‍ തോന്നിയ വികാരം, ഈ വരികളായി കുറിച്ചിട്ടെന്നേയുളളൂ. വരികളിലൂടെ കടന്നുപോയതിനു നന്ദി

  സിബൂ , ഇതുവഴി വന്നതിനു നന്ദി. കറിവേപ്പിലയുടെ മണം മാത്രമല്ല; വേദനയും എല്ലാരും അറിയട്ടെ. അല്ലേ?
  pushpamgad വായനയ്ക്കു നന്ദി.

  ReplyDelete
 11. ആദ്യമായാണിവിടെ..നന്നായിട്ടുണ്ട്.
  കാലചക്രം കറങ്ങി വരുമെന്ന കാര്യം നമ്മള്‍ മറക്കാതിരുന്നാല്‍ നന്ന് അല്ലെ?

  ReplyDelete
 12. വളരെ നന്നായിട്ടുണ്ട്...

  ReplyDelete
 13. അത്ര മോശമല്ല .കരിവേപ്പിലയും സ്വപ്ന
  സഖിയും . തെങ്ങിനെപ്പറ്റി ഒരു പഴയ
  പാട്ടുണ്ട് .."ദൈവമേ ഞാനും കടശിയില്‍
  ഈ, തെങ്ങുകള്കൊപ്പം ആയി തീര്‍ന്നിടനെ .
  മൂട് തുടങ്ങി, മുടി വരേയ്ക്കും മുട്ടിന്നുപകാരം
  ആയിടനെ".
  ആശംസകള്‍.

  ReplyDelete
 14. അതെ..അതെന്നെ.jazmikkutty... വന്നതില്‍ വളരെ സന്തോഷം. വീണ്ടും വരിക.

  Jishad Cronic വളരെ നന്ദി!

  സങ്.എം.കല്ലട, വായനയ്ക്കു നന്ദി

  ente lokam, തെങ്ങിന്റെ അടിമുതല്‍ മുടിവരെ എല്ലാ ഭാഗങ്ങളും ഉപകാരപ്രദം തന്നെ.തികച്ചും അര്‍ത്ഥവത്തായ വരികള്‍ . ഈ ചെറിയലോകത്തിലൂടെ കടന്നു പോയതില്‍ വളരെ സന്തോഷം.

  ReplyDelete
 15. ആദ്യമായാണിവിടെ..നന്നായിട്ടുണ്ട്.

  ആശംസകള്‍

  ReplyDelete
 16. ചുരുങ്ങിയ വരികളില്‍ വലിയ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് ..വരികളും നന്നായി ..ഇത് പിച്ച വയ്പ്പോന്നും അല്ല കേട്ടോ ..നല്ല മന്ത് കാല്‍ വയ്ക്കുന്നത് പോലെയുള്ള ഇടിച്ചു നടത്തം തന്നെ ..ആശംസകള്‍ .,

  ReplyDelete
 17. നല്ലൊരു ആശയം..കവിത നന്നായി..

  ReplyDelete
 18. മണവും ഗുണവും കിട്ടിക്കഴിഞ്ഞാല്‍ പിന്നെ വലിച്ചെറിയപ്പെടുന്നു കറിവേപ്പില..
  ജീവിതവും ഒരു കറിവേപ്പില പോലെ..

  ആശയം നന്നയി .

  ReplyDelete
 19. കരിവേപ്പിലയായ് മാത്രമല്ല
  കറവ വറ്റിയ പശുവായും
  ഫലം തരാത്ത വൃക്ഷമായും ഒക്കെ ഇത്തരുണത്തില്‍ ഉപമിക്കാറുണ്ട്.
  പരിഭവിക്കാന്‍ ആര്‍ക്കും അവകാശമില്ല.
  അത് ലോകനീതി.
  കമ്പോള സംസ്കാരത്തിന്റെ പരിണിതികള്‍
  പുതു സംസ്കാരങ്ങള്‍.

  ReplyDelete
 20. സ്വാഗതം lekshmi, വന്നതില്‍ വളരെ സന്തോഷം. ആശംസകളറിയിച്ചതിനു നന്ദി.
  രമേശ്‌അരൂര്‍ ,ഹ ഹ ഹ എന്നെ കടിച്ചത്,
  കവിതാ ഭ്രാന്തുളള കൊതുകായിരുന്നു.
  പിച്ചവെയ്പല്ലെന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം. വരികളിലൂടെ കടന്നുപോയതിനു വളരെ നന്ദി.
  Bijli, ഏറെക്കാലത്തിനു ശേഷം നിന്നെ ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.

  ReplyDelete
 21. അതെ ഹംസ, ചോരയും, നീരും വറ്റിക്കഴിഞ്ഞാല്‍ പിന്നെ നമ്മളൊക്കെ കറിവേപ്പിലകള്‍ തന്നെ. അഭിപ്രായത്തിനു വളരെ നന്ദി.
  ശരിയാണ് ഇസ്മായില്‍ , പരിഭവിക്കാന്‍ ആര്‍ക്കും അവകാശമില്ല. വന്നതിനും,അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി.

  ReplyDelete
 22. കരിഞ്ഞുണങ്ങുന്നൂ
  പൊടിഞ്ഞുപോകുന്നൂ
  എരിഞ്ഞടങ്ങുന്നൂ
  പരിഭവമില്ലാതെ


  woww very nice

  good luck

  ReplyDelete
 23. എല്ലാവരും വലിച്ചെറിയുന്ന കറിവേപ്പിലയെ അവതരിപ്പിച്ചതില്‍ അഭിനന്ദനങ്ങള്‍..

  ReplyDelete
 24. ഭൂമിയില്‍ എല്ലാറ്റിനും ഒരു കാലമുണ്ട് .അതു കഴിയുമ്പോള്‍ പിന്മുറക്കായി സ്ഥാനമൊഴിയേണ്ടിവരും .അതു ഉപയോഗശേഷം വലിച്ചെറിയുന്ന കറിവേപ്പിലയായാലും മറ്റെന്തായാലും .വിഷമമുണ്ടാകും പക്ഷേ, അതൊന്നും ഒന്നുമാകുന്നില്ല .കാ‍ലമെന്ന സത്യത്തിനു മുന്നില്‍ പകച്ചു നില്കാതെ കര്‍മ്മനിരതരാകുക .അത്രമാത്രം ....

  ReplyDelete
 25. ഞാന്‍ ഇത് വായിച്ചപ്പോള്‍ ഓര്‍ക്കുന്നു
  "Today 's News paper is Tomorrow 's
  waste paper " . ഇന്നത്തെ ലോകം ഇങ്ങനെ ആയിത്തീര്‍ന്നിരിക്കുന്നു .
  വളരെ നല്ല ആശയം ..

  ReplyDelete
 26. avasaanathe varikal ere nannaayi. karivepila nalla ashayamaanu.jeevithathinte ruchiyum ruchiyillaymayum karivepilayil kaanaanaayi.

  ReplyDelete
 27. nalla aashayam.... arthamulla varikal.... aashamsakal.....

  ReplyDelete
 28. ഈ ലോകത്തിന്റെ നേര്‍ ചിത്രം ഒരു കുഞ്ഞു കവിതയിലൂടെ പറഞ്ഞു അഭിനന്ദനങ്ങള്‍

  ReplyDelete
 29. ഞാനീ ബൂലോകത്തു വന്നിട്ടധികകാലമായില്ല.പലരേയും പരിചയപ്പെട്ടു വരുന്നതേയുളളൂ... മോളുടെ ഉപ്പാനെ എനിക്ക് പരിചയമില്ല. പരിചയപ്പെടാം.. മോള് , ഉപ്പാനേം കൂട്ടി സമയം കിട്ടുമ്പോള്‍ അങ്ങോട്ടൊക്കെ ഒന്നു വാ...


  ബൂലോകത്തേക്കു സ്വാഗതം മോളേ..ഞാന്‍ സ്വപ്നസഖി. ചേച്ചി എന്നു വിളിച്ചോളൂ..ട്ടൊ.. ചിത്രം നന്നായിട്ടുണ്ട്. ഇനിയും വരക്കുക. ചിപ്പിക്കുളളില്‍ നല്ല നല്ല രചനകള്‍ പിറക്കട്ടെ എന്നാശംസിക്കുന്നു.
  ഇങ്ങിനെ രണ്ടു കമ്മന്റുകള്‍ ഇട്ടു ഡിലീറ്റ് ചെയ്തതെന്തെ? അറിയിക്കണേ...
  കവിത നന്നായി ചേച്ചി ...ആശംസകള്‍

  ReplyDelete
 30. ജോഷി പുലിക്കൂട്ടില്‍ , Thank u verymuch.

  mayflowers ,വളരെ നന്ദി.

  ജീവി കരിവെള്ളൂര്‍ ,ആ പറഞ്ഞതു സത്യം. അതെ...ആ വിഷമം വരികളായി കുറിച്ചിട്ടെന്നേയുളളൂ. വന്നതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി.

  Ranipriya ,ശരിയാണ്. അങ്ങനെയും പറയാം. വന്നതിലും, പങ്കുചേര്‍ന്നതിലും വളരെ സന്തോഷം.

  ReplyDelete
 31. സുജിത് കയ്യൂര്‍ , വളരെ സന്തോഷം. വരികളിലൂടെ കടന്നു പോയതിനു നന്ദി.

  jayarajmurukkumpuzha,വളരെ നന്ദി

  റോസാപ്പൂക്കള്‍ ,കവിതയിലൂടെ കടന്നുപോയതിനു വളരെ നന്ദി.

  ReplyDelete
 32. സ്വാഗതം നേന, കവിത നന്നായെന്നറിഞ്ഞതില്‍ സന്തോഷം മോളു.

  ഇനി കാര്യത്തിലേക്കു കടക്കാം...
  ആദ്യത്തെ കമന്റ് മാത്രമല്ലേ ഡിലീറ്റ് ചെയ്തുളളൂ???കാര്യം നിസ്സാരം!! പ്രശ്നമിത്ര ഗുരുതരമാകുമെന്നറിഞ്ഞില്ല. :)

  എലിയുടെ അടുത്തേക്ക്, മലയെ ക്ഷണിക്കുന്നതിലും നല്ലത്, മലയെത്തേടി എലി പോകുന്നതല്ലെ??? വൈകിയാണ് ബുദ്ധിയുദിച്ചത്.അങ്ങനെ മോളു വഴി ഉപ്പാനെ പരിചയപ്പെട്ടു. പിന്നെ ആ കമന്റ്റിന്റെ ആവശ്യമില്ലെന്നു തോന്നി. പോരേ? :)

  ReplyDelete
 33. ആദ്യമായിട്ട് ആണ് ഇങ്ങോട്ട് വരുന്നു ...........നാടുകാരി ഇവടെ കണ്ടത്തില്‍ സന്തോഷം

  ReplyDelete
 34. ഈ ചെറിയ കവിതയില്‍ ഒരുപാട് സന്ദേശം

  ReplyDelete
 35. സോറി സഖി , ഞാന്‍ കുറച്ചു തിരക്കുലായിരുന്നു ...ഇപ്പോഴാണ് ഈ എലിയെ തേടി മല വന്നത് കണ്ടത് ...വളരെ സന്തോഷം തോന്നി കേട്ടോ ..നേനാടെ ബ്ലോഗില്‍ കണ്ടപ്പോള്‍ തന്നെ ഞാന്‍ ഇവിടെ എത്തണമെന്ന് കരുതിയിരുന്നു..ഇപ്പോള്‍ എന്‍റെ രണ്ടു ബ്ലോഗിലും കൂടി കണ്ടപ്പോള്‍ ഇനി വ്യ്കിക്കൂടെന്നു തോന്നി ..സംഭവം കൊള്ളാം സഖിക്കുട്ടീ ...ഇനി സ്ഥിരമായി വന്നു കണ്ടോളാം ...ആശംസകളോടെ..

  ReplyDelete
 36. ആധുനിക കവിതയില്‍ കവിതയിത്തിരി കുറഞ്ഞാലും സാരമില്ല, കൈകാര്യം ചെയ്യുന്ന വിഷയത്തിന് തന്നെ പ്രാധാന്യം. നന്നായിട്ടുണ്ട് കവിത.

  കറിവേപ്പിലയ്ക്ക് തരാന്‍ വേറൊരു സന്ദേശം കൂടിയുണ്ട്. താന്‍ ചേരുന്നിടത്തെ തിന്മയെ വലിച്ചെടുത്ത് സ്വയം ഒടുങ്ങുന്ന ഒരു സന്ദേശം. അത് ത്യാഗത്തിന്റെയും കൂടിയെന്ന് കരുതി അവസാന വരികളെ സമീപിക്കാം
  “...എരിഞ്ഞടങ്ങുന്നൂ
  പരിഭവമില്ലാതെ”

  ആശംസകള്‍:)

  ReplyDelete
 37. MyDreams,വന്നതിലും,നാട്ടുകാരനെ പരിചയപ്പെടാന്‍ കഴിഞ്ഞതിലും വളരെ സന്തോഷം  നന്ദി Aneesa,
  കുഞ്ഞുകവിത വായിച്ചതിനു വളരെ നന്ദി.


  സിദ്ധീക്ക് തൊഴിയൂര്‍ , ഹ ഹ ഹ എലിയെത്തേടി മലവന്നാലും, മലയെത്തേടി എലി പോയാലും...താങ്കള്‍ ഇവിടെ വന്നല്ലോ, വളരെ സന്തോഷം. കവിതയിലൂടെ കടന്നുപോയതിനു നന്ദി.


  നിശാസുരഭി , വരികളിലടങ്ങിയ സന്ദേശമുള്‍ക്കൊണ്ട് വായിച്ചതിനും, അതിവിടെ വ്യക്തമാക്കിയതിനും ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 38. കവിതകളെല്ലാം വായിച്ചു ..ആശയങ്ങളെല്ലാം നന്നായിട്ടുണ്ട് .....

  ReplyDelete
 39. വലിച്ചെറിയുന്നൂ ചിലര്‍ ,
  തങ്ങളിലോടും നീരിന്നുറവിടത്തെ;
  കാലചക്രമുരുളുമെന്ന
  ചിന്തയില്ലാതെ !

  കരിഞ്ഞുണങ്ങുന്നൂ
  പൊടിഞ്ഞുപോകുന്നൂ
  എരിഞ്ഞടങ്ങുന്നൂ
  പരിഭവമില്ലാതെ !

  നീരും എരുവും ഉള്ള വരികൾ
  ഇതാ ഞാനും പിന്തുടരുന്നു കേട്ടൊ ഷിമി...

  ReplyDelete
 40. ഇതേപോലെ ഒരെണ്ണം ഞാനും എഴുതിയിട്ടുണ്ട്.. 2009 ഒക്ടോബറില്‍ ഇവിടെ 2010 ഒക്ടോബറില്‍ ഇവിടെ കാണുമ്പോ അല്പം അധിശയം. ഇവിടെ വായിക്കാം എന്റെ കറിവേപ്പില

  ReplyDelete
 41. സുജീഷേ...അത് തികച്ചും യാദൃശ്ചികം മാത്രം! കറിവേപ്പിലയിട്ട എല്ലാ കറികളുടേയും രുചി വ്യത്യാസമായിരിക്കും! തീര്‍ച്ച. ഒന്നു രുചിച്ചു നോക്കാമെന്നു വിചാരിച്ചപ്പോള്‍ താങ്കളുടെ കറിവേപ്പില കാണുന്നില്ലല്ലോ?

  ReplyDelete