Monday, August 2, 2010

മൌനാനുരാഗം


കത്തിത്തുടങ്ങിയൊരെന്‍
പ്രണയാഗ്നിയെ…
കുത്തിക്കെടുത്തിയതു നിന്‍
ലീലയോ?മായാവിലാസമോ?
പ്രണയത്തിനഗാധഗര്‍ത്തത്തിലെന്നെ
ചവുട്ടിത്താഴ്ത്തിത്തനിച്ചാക്കി;
വഴിമാറിയകന്നു പോയന്ന്;
ചിതറിത്തെറിച്ചെന്നന്തരംഗമൊരു
കണ്ണാടികണക്കെയതില്‍ ; നിന്‍
പ്രതിബിംബത്തിനു
പോറലുകളേറെയേറ്റിരുന്നു.
ചോദ്യശരങ്ങളൊരായിര-
മുയര്‍ന്നെന്നാഴങ്ങളില്‍ പക്ഷെ;
കണ്ഠത്തിലുടക്കി പ്രതിധ്വനിച്ചു.
വിടരും മുമ്പടര്‍ന്നുപോയ
എന്‍ പ്രണയമുകുളമേ…നിന്‍
മാസ്മരികതയിലലിഞ്ഞു,
മധുനുകരുവാനേറെ കൊതി-
ച്ചിരുന്നെന്ന സത്യമൊരിക്കലും
കഴിഞ്ഞില്ല പറയാന്‍ നിന്നോടു;
അറിഞ്ഞില്ല നീ ! അതു
ഞാന്‍ പറയാതെയും!!  

18 comments:

  1. പ്രണയം വിട്ടു കൊടുക്കലാണ്. ആ പ്രണയത്തെ തിരിച്ചരിയുന്നവര്‍ക്കെ പ്രണയിക്കുവാന്‍ സാധിക്കു. പ്രണയവും കാലവും ഒരുപോലെ . കഴിഞ്ഞു പോയ കാലം തിരികെ വരില്ല അതുപോലെ പ്രണയവും............... ഏവര്‍ക്കും വിശദ കാവ്യം മാട്രമെയോല്ലോ? ആരും ഇതുവരെ നേടിയ പ്രണയത്തെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. എന്തായാലും നല്ല കവിത. ഇനി ഈ ദുഖ ഭാവം മാറ്റൂ.

    ReplyDelete
  2. ഷിമി,കവിത ഇഷ്ടപ്പെട്ടു.ഒരുപ്പാട് പേർ കൈകാര്യം ചെയ്തിട്ടുള്ള വിഷയമായതിനാൽ കുറച്ചു കൂടി ശ്രദ്ധിച്ച് കൈ കാര്യം ചെയ്യമായിരുന്നു എന്ന് തേ​‍ാന്നുന്നു.
    ജയരാജ് പറഞ്ഞതിനേ​‍ാട് ഇനിക്ക് യേ​‍ാജിപ്പില്ല.പ്രണയം വിട്ട് കൊടുക്കല്ലല്ല.ഒരിക്കലും അത് അവസാനിക്കുന്നുമില്ല

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. പടം കിടു.......എഴുത്ത് ഉഷാര്‍ ആയിട്ടുണ്ട്...

    ReplyDelete
  5. “അറിയുന്നു ഗോപികേ...”

    ReplyDelete
  6. പ്രണയമതു ജീവരക്തം പോലെയും
    ജീവശ്വാസം പോലെയും
    അവള്‍ക്കും അവനുമെന്നും
    അഭേദ്യം തന്നെ, പ്രണയമില്ലാത്ത
    രതിയോ, വെറും ഭീകരപ്രവര്‍ത്തനവും

    ReplyDelete
  7. പറയാന്‍ മടിച്ച പ്രണയത്തിന്റെ ഭവങ്ങള്‍ വരികളിലൂടെ നന്നാക്കി.

    ReplyDelete
  8. "വിടരും മുമ്പടര്‍ന്നുപോയ
    എന്‍ പ്രണയമുകുളമേ…നിന്‍
    മാസ്മരികതയിലലിഞ്ഞു,
    മധുനുകരുവാനേറെ കൊതി-
    ച്ചിരുന്നെന്ന സത്യമൊരിക്കലും
    കഴിഞ്ഞില്ല പറയാന്‍ നിന്നോടു;
    അറിഞ്ഞില്ല നീ ! അതു
    ഞാന്‍ പറയാതെയും!!"

    പ്രണയവും ദുഃഖവും.....
    ഒരു നഷ്ടപ്രണയം.. മനസ്സില്‍തട്ടുന്ന വിധം അവതരിപ്പിച്ചു..
    ആശംസകളോടെ..

    ReplyDelete
  9. നല്ല വരികള്‍..
    കൂടുതല്‍ ഇഷ്ടപ്പെട്ടത് ചിത്രം തന്നെ..

    ReplyDelete
  10. "വിടരും മുമ്പടര്‍ന്നുപോയഎന്‍ പ്രണയമുകുളമേ.."

    യഥാര്‍ത്ഥ പ്രണയത്തിനു മരണമില്ല ..
    നല്ല വരികള്‍ ...
    ചിത്രവും മനോഹരം

    ReplyDelete
  11. നന്നായിരിക്കുന്നു. ..ചിത്രവും, വരികളും !

    ReplyDelete
  12. സത്യം പറയാലോ കൂട്ടുകാരേ….ഈ ചിത്രം എന്റെ സൃഷ്ടിയല്ല; ഒരു സുഹൃത്തിന്റെ ശേഖരത്തില്‍ നിന്നാണ്. എങ്കിലും ഈ കൊഴിഞ്ഞു വീണ പുഷ്പങ്ങള് കണ്ടപ്പോഴാദ്യം മനസ്സിലേക്കോടിയെത്തിയത്..;
    കയ്യെത്തും ദൂരത്തുണ്ടായിരുന്നിട്ടും... പരസ്പരം മനസ്സില് പ്രണയം സൂക്ഷിച്ചിട്ടും... സാഹചര്യ സമ്മര്‍ദ്ദത്താല്‍ തുറന്നുപറയാനാവാതെ വഴിപിരിയേണ്ടി വന്ന രണ്ടു ഹൃദയങ്ങളുടെ അവസ്ഥയാണ്!!!
    ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളുമായുഴലുന്ന ഭ്രാന്തമായ മനസ്സിന്റെ അവസ്ഥ.

    ReplyDelete
  13. ജയരാജ്, പ്രണയം ഒരിക്കലും ഒരു വിട്ടുകൊടുക്കല്‍ അല്ല..ചില സന്ദര്‍ഭങ്ങളില്‍ പ്രണയത്തെ കണ്ടില്ലെന്നു നടിക്കേണ്ടി വരും. വരികളിലൂടെ കടന്നുപോയതിനു നന്ദി. തീര്‍ച്ചയായും ദുഃഖഭാവം മാറ്റാന്‍ ഞാന്‍ ശ്രമിക്കാം. അനിയാ, ശരിയാണ് പോസ്റ്റ് ചെയ്ത് കഴിഞ്ഞ്പ്പോള്‍ ഞാനും ചിന്തിച്ചു കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന്. തുറന്ന അഭിപ്രായത്തിനു നന്ദി. ശ്രീ, പ്രദീപ്, വാക്കേറുകള്‍, ഉമേഷ് എല്ലാവര്‍ക്കും നന്ദി. ബിനു, അറിയാനൊന്നുമില്ല...ഞാന്‍ തലക്കെട്ട് മാറ്റി...മൌനാനുരാഗം :)

    ReplyDelete
  14. ജയിംസ് സാര്‍, താങ്കള്‍ പറഞ്ഞത് തികച്ചും ശരിയാണ്.കവിത വായിച്ചതിനു വളരെ നന്ദി റാംജി സാര്‍, ജോയ് സാര്‍ , വിലയേറിയ അഭിപ്രായങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി സ്മിത, വളരെ നന്ദി സ്നേഹ,ശരിയാണ്...യഥാര്‍ത്ഥ പ്രണയത്തിനു മരണമില്ല. അഭിപ്രായത്തിനു വളരെ നന്ദി വാണി,കവിതയിലൂടെ കടന്നുപോയതിനു നന്ദി.

    ReplyDelete
  15. കൊള്ളാം നന്നായിട്ടുണ്ട്...പലരും പറഞ്ഞതാണ്..എന്നാലും...ആ pic അടിപൊളിയായി...

    ReplyDelete
  16. നല്ല വരികള്‍..

    ReplyDelete
  17. hey nannayitund varikalil njan oru pranayanashtam kanunu... thangalude name?

    ReplyDelete