Sunday, February 21, 2010

കുരുന്നു ദുഃഖം


ആ പിഞ്ചു തേങ്ങലുകളലിയുന്നൂ…വീണ്ടും
നഗരജീവിതത്തിന്‍ മാസ്മരികതയിലിന്നും
അനുവാദമില്ലൊന്നുറക്കെ കരയുവാന്‍

അരക്കിട്ടുറപ്പിച്ച പോല്‍ കവചമെന്‍ ചുണ്ടില്‍

വിശപ്പിന്‍ വിളിയറിയിക്കാന്‍ വഴിയില്ലാതായ്
കുഞ്ഞിളം മെയ്യില്‍ കവചങ്ങളലങ്കാരമായ്
അറിയുന്നില്ലിവര്‍ ! എന്‍ വീര്‍പ്പുമുട്ടലുകള്‍
സമയമില്ലാര്‍ക്കുമേ…സമയമില്ല.

ഉദ്യോഗസ്ഥയാമമ്മയ്ക്കാശ്വാസമാകുന്നു-
ഡേകെയര്‍ സെന്റര്‍ഉം, ബേബിഫുഡും!
മാധുര്യമേറുമൊരമ്മിഞ്ഞപ്പാലും,മാതാവിന്‍ -
മാറിലെചൂടും,കേട്ടറിവായിന്നു മാറി.

ലാളനകളില്ലിവിടെ…മുത്തശ്ശിതന്‍ -
താരാട്ടിനീണവും തെല്ലുമില്ല.

കാച്ചെണ്ണ തന്‍ സുഗന്ധവും,കുറുക്കിന്‍ മധുരവും-
അമ്മതന്‍ ഓര്‍മ്മയില്‍ മാത്രമായീ

പൂക്കളും,കിളികളും,മധുനുകരും ശലഭവും!
കൊതിക്കുന്നു ഞാനീ…കൌതുക കാഴ്ചകള്‍ക്കായ്
വലയം ചെയ്തിരിക്കുന്നീ നിസ്സഹായനാമെന്നെ
സുരക്ഷാ കവചമൊരു  ലക്ഷ്മണരേഖപോല്‍ 

ഇതു മാ‍ത്രമാണെന്‍ ലോകം
കൂട്ടിനായ് ; കൃത്രിമ കളിപ്പാട്ടങ്ങള്‍ മാത്രം!
അറിയുന്നില്ലിവര്‍   എന്‍ വീര്‍പ്പുമുട്ടലുകള്‍
സമയമില്ലാര്‍ക്കുമേ…..സമയമില്ല.

15 comments:

  1. സമയമില്ലര്‍ക്കുമേ .....സമയമില്ല . ഒരമ്മയുടെ സങ്കടം .

    ReplyDelete
  2. അറിയുന്നില്ലിവര്‍….എന്‍ വീര്‍പ്പുമുട്ടലുകള്‍…..
    സമയമില്ലാര്‍ക്കുമേ…..സമയമില്ല.

    ReplyDelete
  3. "ലാളനകളില്ലിവിടെ മുത്തശ്ശിതന്‍
    താരാട്ടിനീണവും തെല്ലുമില്ല..."

    വരികള്‍ നന്നായിട്ടുണ്ട്.

    ReplyDelete
  4. നല്ല വരികള്‍..ഷിമീ........പൊള്ളുന്ന നഗ്നസത്യങ്ങള്‍..........ആധുനിക യുഗത്തിന്റെ പരക്കം പാച്ചിലുകള്‍ക്കിടയില്‍ തനിച്ചായിപ്പോവുന്ന ബാല്യങ്ങളുടെ നോവുകള്‍..........വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു..ആശംസകള്‍.........

    ReplyDelete
  5. വളരെ രസകരം ആയി അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍!
    ഓഫ്: ബ്ലോഗ് കളര്‍ കോംബ് വായന തടസപെടുത്തുന്നു

    ReplyDelete
  6. വിശപ്പിന്‍ വിളിയറിയിക്കാന്‍ വഴിയില്ലാതായ്…
    കുഞ്ഞിളം മെയ്യില്‍ കവചങ്ങളലങ്കാരമായ്….
    അറിയുന്നില്ലിവര്‍……എന്‍ വീര്‍പ്പുമുട്ടലുകള്‍
    സമയമില്ലാര്‍ക്കുമേ….സമയമില്ല.

    നല്ല വരികള്‍.

    ആശംസകള്‍

    ReplyDelete
  7. എന്‍റെയീ ചെറിയ ലോകത്തിലൂടെ കടന്നു പോയ എല്ലാവര്‍ക്കും ഒരായിരം നന്ദി......"ബ്ലോഗ് കളര്‍ കോംബ്" നെ കുറിച്ച് സൂചന തന്ന ഒഴാക്കന് സ്പെഷ്യല്‍ താങ്ക്സ്....

    ReplyDelete
  8. valare nannayittundu shimi.... ini nammude kuttikal enganeyaanu valarunnathennu arkum parayan pattilla... valarnnu enthayi theerumennum...

    ReplyDelete
  9. സുരക്ഷാ കവചമൊരു ലക്ഷ്മണരേഖപോല്‍!

    നല്ലവരികള്‍ ...

    ReplyDelete
  10. നല്ല ചിന്ത.

    കൂറ്റുതൽ എഴുതൂ.

    ഭാവുകങ്ങൾ!

    ReplyDelete
  11. നല്ല സന്ദേശമുള്ള കവിത.പ്രവാസിയായ ഞാൻ കാണുന്ന ഒരു അവസ്ഥയാണിത്.ഈ കവിത വായിക്കുന്ന ആളുകൾക്ക് ഇതെല്ലാം തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ.

    ReplyDelete
  12. അതൊക്കെ ശീലമായിക്കൊള്ളും എന്നൊരു വാക്കും പറഞ്ഞ് ഓടിനടക്കാനല്ലെ, എല്ലാവർക്കും താല്പര്യം.
    കവിത വളരെ നന്നായി.

    ReplyDelete
  13. ചിന്തിപ്പിക്കുന്ന വരികള്‍...........

    ReplyDelete
  14. കുരുന്നു ദുഃഖം മനസ്സിലാക്കിയ എല്ലാവര്‍ക്കും നന്ദി......

    ReplyDelete