Monday, June 22, 2015

വേര്‍പാട്


നെഞ്ചിലെ തീ അണഞ്ഞില്ലിതേവരെ
കുഞ്ഞുന്നാളിലുണര്‍ന്നൊരു നൊമ്പരം

പേരറിയാപ്പനിച്ചൂടിലുരുകിയോ? അമ്മ,
ചാരത്തായ് മരണമൊളിച്ചിരുന്നു ഒപ്പം
തുരുമ്പുപിടിച്ചൊരാ ജനലഴിക്കിപ്പുറം
കണ്‍ചിമ്മാതെയപ്പൂപ്പന്‍ കാവല്‍ നിന്നു.

വിണ്ണിലെ താരകം കണ്‍ചിമ്മി വിളിച്ചപ്പോള്‍
മരണത്തിന്‍ കൈകോര്‍ത്തു യാത്രയായി
അപ്പൂപ്പന്‍ ആരോടും മിണ്ടാതിറങ്ങിപ്പോയി
ബീഡിച്ചുവയുള്ള സ്നേഹപ്പൊതിമണം
പാതിരാക്കാറ്റിലലിഞ്ഞകന്നു.

വഴി പാതിതാണ്ടിയ അമ്മതന്‍ ജീവന്‍ ,
പതിയെ പതിയെ തിരിച്ചുവന്നു
പൊന്‍പുലരിയെ തഴുകിയ കാറ്റിനോടൊപ്പം
താരകള്‍ പകരമായ് തിരിച്ചയച്ചു.

അമ്മയില്ലാക്കൂട്ടില്‍ കുതിരും പറക്കമുറ്റാക്കിളികളുടെ
കണ്ണീര്‍മഴക്കാലമോര്‍ത്തോര്‍ത്തായിരിക്കാം
അപ്പൂപ്പന്റെ നെഞ്ചുരുകിത്തീര്‍ന്നതും
അമ്മയുടെ നെഞ്ചുയിര്‍ത്തെഴുന്നേറ്റതും.

9 comments:

  1. വേര്‍പാടിന്‍റെ വേദനയും,നിസ്സാഹയതയും..
    ആശംസകള്‍

    ReplyDelete
  2. കവിത നന്നായി. കുറച്ച് കൂടി ലളിതമാക്കിയാൽ ആസ്വാദനം കൂടും

    ReplyDelete
    Replies
    1. തുറന്ന അഭിപ്രായത്തിനു നന്ദി...ലളിതമാക്കാന്‍ ശ്രമിക്കാം

      Delete
  3. തട്ടാതെ മുട്ടാതെ വായിച്ചു പോകുമ്പോഴാണ് കവിതയുടെ ആസ്വാദ്യത വരുന്നത്. പിന്നെ ആശയങ്ങൾ വായനക്കാരുടെ മനസ്സിൽ എത്തുമ്പോഴും. രണ്ടും ലേശം കുറഞ്ഞു എന്നൊരു സംശയം.

    കവിത നന്നായി. ഒരു ദുഃഖം അവതരിപ്പിച്ചത് കൊള്ളാം.

    ReplyDelete
  4. ശരിയാണു സര്‍ .. ഇത്തരം തുറന്ന അഭിപ്രായങ്ങളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലളിതമാക്കാന്‍ ശ്രമിക്കാം. നന്ദി.

    ReplyDelete
  5. അതെ... വായിക്കുമ്പോള്‍ ഒരു ഒഴുക്ക് കുറവുണ്ട്.. അതല്ലാത്ത പക്ഷം നല്ല കവിത, ആശയം, ഭാഷ.!!

    ReplyDelete