Friday, July 5, 2013

*‘ന്യൂജനറേഷന്‍ ’ നിഘണ്ടു പേജ് നമ്പര്‍ 2013



ഡേറ്റിംഗ് :
പൊയ്മുഖങ്ങളുടെ
ആദ്യകൂടിക്കാഴ്ച

കണ്ണുകൊണ്ടുഴിയുക
കടംകൊണ്ട മര്യാദകള്‍ മാത്രം

പഴയകാല
പെണ്ണുകാണല്‍ പ്രയോഗം
ലോപിച്ചത്.

ലിവിംഗ് റ്റുഗെതര്‍ :
മുഖമൂടിയഴിച്ചുവെച്ച്
ഒരു കുടക്കീഴില്‍

നിയമത്തിന്‍
മുറുക്കങ്ങളില്ലാതെ
നൂല്‍ ബന്ധമില്ലാതെ
എല്ലാം പരീക്ഷണവിധേയം

തള്ളാം,കൊള്ളാം
വീണ്ടുമൊരവസരം

വെഡിംഗ് :
ആദ്യസമാഗമങ്ങളുടെയകമ്പടി..
നിയമത്തില്‍ കെട്ടുപിണഞ്ഞൊരു
ഒത്തുതീര്‍പ്പുടമ്പടി

ബന്ധം-ബന്ധന
സുഖമറിഞ്ഞല്പകാലം!
ജീവിതാവസാനം വരെയെന്ന
നിബന്ധനയില്ലാതെ.

ഡിവോര്‍സ് :
ഉടമ്പടി ലംഘനം

കെട്ടുപാടുകളില്‍
നിന്നും മോചനം

സ്വതന്ത്ര പറവയായ്
വിഹായസ്സിലേക്ക്

വീണ്ടുമൊരു
ഡേറ്റിംഗിനായുള്ള
കാത്തിരിപ്പ്.




* ന്യൂജനറേഷന്‍ : നഗരം, യുവത്വം ഇവയോട് ചേര്‍ത്തു വായിക്കുക

2 comments:

  1. പൊയ്മുഖങ്ങളും,ലക്ഷ്യംതെറ്റി അലയുന്ന പറവകളും...
    ആശംസകള്‍

    ReplyDelete